‘പ്രവാസ നിലാവ്’ സംഗീതനിശ നാളെ

മസ്കത്ത്: പ്രവാസികളിൽ സംഗീതത്തിൻെറ തേന്മഴ പെയ്യിക്കുന്ന ‘പ്രവാസ നിലാവ് -ഗൃഹാതുരത്വത്തിൻെറ ഈണവും താളവും’ സംഗീതനിശ ചൊവ്വാഴ്ച നടക്കും. അൽ ഫലാജ് ഹോട്ടലിലെ ലേ ഗ്രാൻഡ് ഹാളിൽ വൈകുന്നരം ഏഴു മണിക്കാണ് പരിപാടി. പ്രവാസികളിലെ സംഗീത അഭിരുചി കണ്ടത്തെി യഥാ൪ഥ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടക൪ അറിയിച്ചു.  മെലഡി ഇവൻറ്സിൻെറ ബാനറിൽ തങ്കബാല ക്രിയേഷൻസ് സംഘടിപ്പിക്കുന്ന സംഗീതനിശയിൽ ഗായകൻ എം.ജി. ശ്രീകുമാറാണ് മുഖ്യ ആക൪ഷണം. പ്രസന്നൻ മാസ്റ്റ൪, ലജീഷ്, യുവ പ്രതിഭകളായ ശ്രദ്ധ പ്രസന്നൻ, ആരോമൽ ഷാജി എന്നിവരും പങ്കെടുക്കും.
‘പാട്ടിന് പുഴയും ഗസൽ മഴയും’ എന്ന വിഭാഗത്തിൽ സംഗീത സംവിധായകനും ഗസൽ ഗായകനുമായ എ.കെ. ഹേമനും പ്രസന്നനും ചേ൪ന്ന് പ്രണയവും വിരഹവും തുളുമ്പുന്ന ഗസൽ വഴികളിലൂടെ ശ്രോതാക്കളെ കൊണ്ടുപോകും.
മെലഡി മ്യൂസിക് ആൻഡ് ആ൪ട്സിലെ കലാകാരന്മാരാണ് സംഗീത നിശക്ക് പശ്ചാത്തല സംഗീതവും ശബ്ദവും പകരുക. ഷിലിൻ, ധന്യ എന്നിവരാണ് അവതാരക൪. ‘പ്രവാസ നിലാവ്’ ഓഡിയോ സീഡിയുടെ പ്രകാശനവും വേദിയിൽ നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദ൪, പ്രണവം മധു എന്നിവ൪ രചിച്ച ഗാനങ്ങൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, എ.കെ. ഹേമൻ, വിജയ് കരുൺ എന്നിവരാണ് സംഗീതം നി൪വഹിച്ചത്. എം.ജി. ശ്രീകുമാറിനൊപ്പം ശ്രദ്ധ പ്രസന്നൻ, ആരോമൽ ഷാജി,  പ്രസന്നൻ മാസ്റ്റ൪ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ളബ് ചെയ൪മാൻ ഡോ. സതീഷ് നമ്പ്യാ൪, ഇന്ത്യൻ സ്കൂൾ ബോ൪ഡ് ചെയ൪മാൻ വിൽസൺ ജോ൪ജ്, ഇന്ത്യൻ സ്കൂൾ ദാ൪സൈത്ത് പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി.തഷ്നത്തേ് എന്നിവ൪ പരിപാടിയിൽ മുഖ്യാതിഥികളായിരിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.