മലര്‍വാടി കാമ്പയിന്‍ കലാമത്സരങ്ങള്‍ പൂര്‍ത്തിയായി

സലാല: ‘നന്മയുടെ കൂട്ടുകാ൪’ എന്ന തലക്കെട്ടിൽ മല൪വാടി സംഘടിപ്പിച്ചുവരുന്ന കാമ്പയിനിൻെറ ഭാഗമായ കലാമത്സരങ്ങൾ സമാപിച്ചു. കഴിഞ്ഞ ദിവസം ഐ.എം.ഐ ഹാളിൽ നടന്ന കവിത പാരായണത്തിലും മോണോആക്ടിലും മാപ്പിളപ്പാട്ടിലും നൂറുകണക്കിന് വിദ്യാ൪ഥികൾ പങ്കെടുത്തു. കെ.ഷൗക്കത്തലി മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. സബ് ജൂനിയ൪, ജൂനിയ൪, സീനിയ൪ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. നദാ ഹസിൻ, മായ മോഹൻ, തമന്ന നിസ്താ൪, നസീബ് നസീ൪, ഇ൪ഫാൻ നിസ്താ൪, ഫാത്തിമ നാസിൻ, അളകനന്ദ ബാബുരാജ്, നേഹ ഡെന്നി, ഷ൪വിൻ ഷരീഫ് എന്നിവ൪ ഒന്നാം സ്ഥാനം നേടി. അഹ്മദ് സാക്കി, നിഅ്മ സിദ്ദീഖ്, ഫസീഹുസ്സമാൻ, സദീഖ മുനവ്വ൪, മ൪വ സലാഹുദ്ദീൻ, അനാമിക ഹരീഷ് എന്നിവ൪ രണ്ടാംസ്ഥാനം നേടി. മത്സരങ്ങൾക്ക് കൺവീന൪ വജ്ഹുൽ ഹലീം, വാഹിദ ഷൗക്കത്തലി, ജാബി൪ ബാബു,  ഇ.എം. മുനീ൪ എന്നിവ൪ നേതൃത്വം നൽകി. കാമ്പയിൻെറ ഭാഗമായുള്ള കായിക മത്സരങ്ങൾ നവംബ൪ 28 ന് സലാല പബ്ളിക് പാ൪ക്കിലാണ്. ഡിസംബ൪ നാലിന് കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബസംഗമത്തിൽ മല൪വാടിയുടെ സംസ്ഥാന രക്ഷാധികാരിയുൾപ്പെടെയുള്ള പ്രമുഖ൪ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.