വോട്ടിംഗ് 51 ശതമാനം; മിക്ക മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ്

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന പാ൪ലമെൻറ്-മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലൂം രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് ഫലങ്ങൾ തെളിയിക്കുന്നു. ആകെ പോൾ ചെയ്ത വോട്ടിൻെറ 50 ശതമാനത്തിലധികം ലഭിക്കാത്തവരെ ജയിച്ചതായി പ്രഖ്യാപിക്കാൻ നിയമം അനുവദിക്കുന്നില്ല. സാധാരണ ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവൂം കൂടുതൽ വോട്ട് ലഭിച്ചവരെ ജയിച്ചവരായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാ൪ലമെൻറിലേക്ക് 51.5 ശതമാനവും മുനിസിപ്പാലിറ്റിയിലേക്ക് 53.7 ശതമാനവുമാണ് പോളിങ്്. രണ്ടാം വട്ട തെരഞ്ഞെടുപ്പ് നവംബ൪ 29ശനിയാഴ്ച്ചയായിരിക്കും നടക്കുകയെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽഖലീഫ അറിയിച്ചു.
കാപിറ്റൽ ഗവ൪ണറേറ്റിലെ എട്ടാം മണ്ഡലത്തിൽ മജീദ് മുഹ്സിൻ മുഹമ്മദ് അൽഅസ്ഫൂ൪ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ഒമ്പത് മണ്ഡലങ്ങളിലും രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും. മുഹറഖ് ഗവ൪ണറേറ്റിൽ നാലാം മണ്ഡലത്തിൽ ഈസാ അബ്ദുൽ ജബ്ബാ൪ കൂഹ്ജിയും എട്ടാ മണ്ഡലത്തിൽ അബ്ദുറഹ്മാൻ അലിയും വിജയികളായപ്പോൾ ബാക്കി ആറ് മണ്ഡലങ്ങളിൽ രണ്ടാം വട്ട പോളിംഗ് നടക്കും. ഉത്തര ഗവ൪ണറേറ്റിലെ 11ാം മണ്ഡലത്തിൽ ജമാൽ ദാവൂദ് സൽമാൻ അഹ്മദ് മാത്രമാണ് വിജയിച്ചത്. ബാക്കി 11 മണ്ഡലങ്ങളിലും രണ്ടാം വട്ട വോട്ടെടുപ്പ് നടക്കും. ദക്ഷിണ ഗവ൪ണറേറ്റിൽ മൂന്നാം മണ്ഡലത്തിൽ നിന്ന് അബ്ദുൽ ഹലീം മുറാദും പത്താം മണ്ഡലത്തിൽ നിന്ന് അഹ്മദ് റാഷിദ് അൽമുല്ലയും തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി എട്ട് മണ്ഡലങ്ങളിലും രണ്ടാം പോളിംഗ് നടക്കും.
മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഹറഖ് ഗവ൪ണറേറ്റിൽ നാലാം മണ്ഡലത്തിൽ നിന്ന് ഗാസി അബ്ദുൽ അസീസ് അൽമു൪ബാതി മാത്രമാണ് ജയിച്ചു കയറിയത്. ബാക്കി ഏഴ് മണ്ഡലങ്ങളിലും രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും. ഉത്തര ഗവ൪ണറേറ്റിൽ ഒന്നാം മണ്ഡലത്തിൽ അലി അബ്ദുല്ല അശ്ശുവൈഖ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്നാം മണ്ഡലത്തിൽ നിന്ന് അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീൽ അദ്ദൂസരിയും ഏഴാം മണ്ഡലത്തിൽ ബദൂ൪ ജഅ്ഫ൪ ഹസൻ അബ്ദുറസൂൽ ബിൻ റജബും പന്ത്രണ്ടാം മണ്ഡലത്തിൽ ഹുസൈൻ അലി ഹുസൈൻ മുഹമ്മദ് അബ്ദുല്ലയും തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി എട്ട് മണ്ഡലങ്ങളിലും രണ്ടാം വട്ട പോളിംഗ് ഉണ്ടാകും. ദക്ഷിണ ഗവ൪ണറേറ്റിൽ മൂന്നാം മണ്ഡലത്തിൽ അഹ്മദ് യൂസുഫ് അബ്ദുൽ ഖാദി൪, അഞ്ചാം മണ്ഡലത്തിൽ മുഹമ്മദ് മൂസ അലി മുഹമ്മദ്, ഒമ്പതാം മണ്ഡലത്തിൽ ബദ്൪ സുഊദ് ജബ൪ അബ്ദുല്ല അദ്ദൂസരി, പത്താം മണ്ഡലത്തിൽ ഈസ യൂസുഫ് അബ്ദുല്ല അഹ്മദ് അദ്ദൂസരി എന്നിവ൪ വിജയികളായി. ബാക്കി ആറ് മണ്ഡലങ്ങളിൽ രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.