കടകളില്‍ കവര്‍ച്ച: രണ്ടു പേര്‍ പിടിയില്‍

മസ്കത്ത്: വ്യാപാര സ്ഥാപനങ്ങളിൽ കവ൪ച്ച നടത്തിയ രണ്ടു പേ൪ ഇബ്രിയിൽ പിടിയിലായി. അൽ ദാഖിറ ഗവ൪ണറേറ്റിലെ കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇബ്രി മേഖലയിലെ ഏഴു കടകളിൽ കവ൪ച്ച നടത്തിയതായി ഇവ൪ പൊലീസിനോട് പറഞ്ഞു. സ്ഥാപനങ്ങളുടെ പൂട്ടും വാതിലും പൊളിച്ചാണ് ഇവ൪ കടക്കുള്ളിൽ പ്രവേശിക്കുന്നത്. ലോക്കറിലും മറ്റും സൂക്ഷിച്ചുവെച്ച പണമാണ് കവ൪ന്നത്. കടകളിൽ മോഷണം തടയാൻ മുൻകരുതലുകൾ എടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രാത്രി കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചു പോകുമ്പോൾ വൻ തുക കടയിൽ സൂക്ഷിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.