എം.എസ്.എം സൂചിക 32 പോയന്‍റ് വര്‍ധിച്ചു

മസ്കത്ത്: എം.എസ്.എം 30 സൂചിക  വ്യാഴാഴ്ച 32.68 പോയൻറ് വ൪ധിച്ചു. 7078.72 പോയൻറിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മൊത്തം വ്യാപാരം 34.80 ശതമാനം വ൪ധിച്ച് 8.49 മില്യൻ റിയാലായി. വിപണി മൂല്യമാകട്ടെ 0.28 ശതമാനം വ൪ധിച്ച്  15.16 ബില്യൻ റിയാലായി. വിദേശ നിക്ഷേപക൪ 18.26 ലക്ഷം റിയാലിൻെറ ഓഹരികൾ വാങ്ങിയപ്പോൾ 20.12 ലക്ഷം റിയാലിൻെറ ഓഹരികൾ വിറ്റഴിച്ചു. മൊത്തം വിദേശ നിക്ഷേപം 2.19 ശതമാനം കുറഞ്ഞ് 1.86 ലക്ഷം റിയാലായി.
നാഷനൽ അലൂമിനിയം പ്രോഡക്ട്സ്, ശ൪ഖിയാ ഡീസാലിനേഷൻ, അൽ ഹസൻ എൻജിനീയറിങ്, അൽമഹാ സിറാമിക്സ്, ഉരീദു, അൽ മദീന തകാഫുൽ എന്നിവയുടെ ഓഹരികളാണ് വ്യാഴാഴ്ച വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയത്.
മജാൻ ഗ്ളാസ്, ഗ്ളോബൽ ഫൈനാൻഷ്യൽ ഇൻവെസ്റ്റ്മെൻറ്, അൽമദീന ഇൻവെസ്റ്റ്മെൻറ്, ഒമാൻ യുനൈറ്റഡ് ഇൻഷുറൻസ്, അൽ ശ൪ഖിയ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, ഗൾഫ് ഇൻറ൪നാഷനൽ കെമിക്കൽസ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അൽ മഹാ സിറാമിക്സ് ആണ് കൈമാറ്റം ചെയ്ത ഓഹരികളുടെ എണ്ണത്തിലും മൂല്യത്തിലും നേട്ടമുണ്ടാക്കിയ കമ്പനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.