ഭൂചലനം മുന്‍കൂട്ടി മനസിലാക്കാന്‍ സംവിധാനം സജ്ജമാക്കി

ദോഹ: ഭൂകമ്പമുൾപ്പടെയുള്ള പ്രകൃതി പ്രതിഭാസങ്ങൾ മുൻകൂട്ടി മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സംവിധാനങ്ങൾ രാജ്യത്ത് സജ്ജമായി. ഇതിനായി ഖത്തറിൻെറ വിവിധ ഭാഗങ്ങളിലായി ആറു സെസ്മിക് സെൻസറുകൾ സ്ഥാപിച്ചു. ഭൂമിക്കടിയിൽ എന്തൊക്കെ മാറ്റങ്ങൾ നടക്കുന്നുവെന്നത് സംബന്ധിച്ച ഏകദേശധാരണ ലഭിക്കാൻ ഈ സെൻസറുകൾ സഹായിക്കും. ഭൂചലനങ്ങളും മറ്റു പ്രകൃതിപ്രതിഭാസങ്ങളും മനസിലാക്കുന്നതിനും മുൻകൂട്ടി അറിയാനുമാണ് ഖത്ത൪ സെസ്മിക് നെറ്റ്വ൪ക്ക് പ്രോജക്ട് എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റിക്കാണ് ഇതിൻെറ ചുമതല. അബുഹമൂറിലെ കാലാവസ്ഥാ വകുപ്പിന്‍്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങിൽ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കമായി.
വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ആറ് സെൻസറുകളിൽ നിന്ന് ലഭിക്കുന്ന വൈബ്രേഷനുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രജ്ഞ൪ എല്ലാ ദിവസവും വിശദമായ റിപ്പോ൪ട്ടുകൾ തയാറാക്കും. ഇതിലൂടെ ഭൂമിക്കടിയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂചലനം ഉൾപ്പടെയുള്ള പ്രതിഭാസങ്ങളിൽ നിന്ന് വിലപ്പെട്ട മനുഷ്യജീവനുകളെ സംരക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗദ്ധൻ മുഹമ്മദ് ജാബി൪ അൽമ൪റി പറഞ്ഞു.
പദ്ധതി അടുത്തവ൪ഷം കൂടുതൽ വിപുലീകരിക്കും. വെസ്റ്റ്ബേ, ദഫ്ന ഏരിയയിലായി അടുത്തവ൪ഷം 20ലധികം നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കും. സെൻസറുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെടുകയോ ഭൂമിക്കടിയിൽ മാറ്റമുണ്ടാകുന്നതായി സൂചനകൾ ലഭിക്കുകയോ ചെയ്താലുടൻ  സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകളെടുക്കും. രാജ്യത്തിൻെറ ഏതു ഭാഗത്ത് ഭൂചലനങ്ങളുണ്ടായാലും വളരെ പെട്ടെന്നുതന്നെ മുന്നറിയിപ്പുകൾ നൽകാനും ജനങ്ങളെ കെട്ടിടങ്ങളിൽ നിന്നും മാറ്റി സുരക്ഷിതമാക്കാൻ കഴിയുമെന്നും അൽ മ൪റി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.