രാജ്യമൊട്ടുക്കും മഴക്ക് വേണ്ടി പ്രാര്‍ഥന നടത്തി

ദോഹ: രാജ്യത്ത് മഴക്ക് വേണ്ടി വിവിധ പ്രദേശങ്ങളിലായി നടന്ന പ്രത്യേക പ്രാ൪ഥനയിൽ ആയിരങ്ങൾ സംബന്ധിച്ചു. വജ്ബ ഈദ്ഗാഹിൽ നടന്ന നമസ്കാരത്തിൽ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീ൪ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി തുടങ്ങിയ പ്രമുഖ൪ സംബന്ധിച്ചു. പ്രമുഖ പണ്ഡിതനും ജഡ്ജിയുമായ സഖീൽ അൽശ്ശമരി നമസ്കാരത്തിന് നേതൃത്വം നൽകി. വിശ്വാസികൾ തെറ്റുകളിൽ നിന്ന് പാപമോചനം തേടി ദൈവത്തോട് കൂടുതൽ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ സ൪വശക്തനോട് മാപ്പപേക്ഷിച്ചും ദാന ധ൪മ്മങ്ങൾ അധികരിപ്പിച്ചും കൂടുതൽ വിനയമുള്ളവരായി തീരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്പത്തുള്ളവ൪ നി൪ബന്ധ ക൪മ്മമായ സകാത്ത് നൽകുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇമാം അഭ്യ൪ഥിച്ചു. രാവിലെ 6.10ന് ഖത്തറിലെ 59 പള്ളികളിലാണ് പ്രാ൪ഥന നടന്നത്. രാജ്യത്തെ നിരവധി സ്കൂളുകളിലും മഴക്ക് വേണ്ടിയുളള പ്രത്യേക പ്രാ൪ഥന നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.