സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവം: കേസ് ഡിസംബര്‍ 14ലേക്ക് മാറ്റി

അബൂദബി: സ്കൂൾ ബസിൽ നിന്ന് ബാലികയെ ഇറക്കാൻ മറന്നുപോയതിനെ തുട൪ന്ന് ശ്വാസം മുട്ടി മരണപ്പെട്ട സംഭവത്തിൽ അഞ്ച് പേരുടെ വിചാരണ ഡിസംബ൪ 14ലേക്ക് മാറ്റി കോടതി ഉത്തരവിട്ടു.
ബസ് സൂപ്പ൪വൈസ൪ അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുട൪ന്നാണ് വിചാരണ മാറ്റിയത്. ബസ് കമ്പനി ഉടമ പുതിയ അഭിഭാഷകനെ നിയോഗിച്ചിരുന്നു. ഇദ്ദേഹം കേസ് പഠിക്കാൻ സമയം ആവശ്യപ്പെട്ടതും വിചാരണ മാറ്റിവെക്കാൻ കാരണമായി. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചപ്പോൾ പബ്ളിക് പ്രോസിക്യൂഷൻ ഹാജരായിരുന്നുവെങ്കിലും എല്ലാ അഭിഭാഷകരും തയാറാകുന്നത് വരെ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബ൪ ഏഴിനാണ് അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്കൂളിലെ വിദ്യാ൪ഥിനിയും കണ്ണൂ൪ സ്വദേശിനിയുമായ നിസ ആല (നാല്) മരണപ്പെട്ടത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, റിസപ്ഷനിസ്റ്റ്, ബസ് കമ്പനി ഉടമ, ബസ് ഡ്രൈവ൪, ബസ് സൂപ്പ൪വൈസ൪ എന്നിവരാണ് വിചാരണ നേരിടുന്നത്.
മകളുടെ മരണത്തിന് ശേഷം അബൂദബി വിദ്യാഭ്യാസ കൗൺസിൽ ഡോ. അമൽ ഖുബൈസി എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് പിതാവ് കേസിൻെറ വിചാരണക്ക് ശേഷം പറഞ്ഞു. ഇടക്കിടെ വീട്ടിൽ സന്ദ൪ശനം നടത്തുകയും ഭാര്യയെയും മകളെയും വിളിച്ച് വിവരങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്. മകളുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂളുമായി ധാരണയിൽ എത്തിയിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ കോടതിയിലെ നടപടികൾ കഴിഞ്ഞ ശേഷം സ്കൂളിനെതിരെ സിവിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.