വര്‍ണപ്രഭയില്‍ ദേശീയദിനാഘോഷം; ആഘോഷം കെങ്കേമമാക്കി പ്രവാസികളും

മസ്കത്ത്: 44ാമത് ദേശീയദിനാഘോഷം രാജ്യം വ൪ണപ്പൊലിമയോടെ കൊണ്ടാടി. പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻെറ അസാന്നിധ്യത്തിലായിരുന്നു ഈ വ൪ഷത്തെ ആഘോഷപരിപാടികൾ. നാടെങ്ങും റാലികളും ഘോഷയാത്രകളും  ഒപ്പം സുൽത്താൻെറ രോഗശാന്തിക്ക് പ്രത്യേകപ്രാ൪ഥനകളും നടന്നു. അന്നം തരുന്ന നാടിൻെറ ദേശീയദിനത്തെ ആഘോഷിക്കാൻ അത്യാഹ്ളാദത്തോടെ  പ്രവാസികളും മുൻനിരയിൽ ഉണ്ടായിരുന്നു. ഒമാൻെറ മൂവ൪ണ ദേശീയ പതാകയേന്തി സുൽത്താൻെറ ചിത്രങ്ങളുള്ള ഷാളുകൾ കഴുത്തിലിട്ട് പ്രകടനങ്ങളിൽ സ്വദേശികൾക്കൊപ്പം അണിനിരന്നും വാഹനങ്ങൾ അലങ്കരിച്ചും വീടുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയും പ്രവാസികൾ ആഘോഷം അവിസ്മരണീയമാക്കി. ഒമാൻെറ തനത് വാദ്യോപകരണ സംഗീതങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്രകൾ. ദാങ്ക്, വാദി അൽ മആവിൽ, ഇബ്ര, അൽ ഹലാനിയാത്ത് ഐലൻറ്, ഹൈമ, ജഅലാൻ ബനീ ബൂഅലി, അൽ അവാബി തുടങ്ങിയ വിലായത്തുകളിൽ വാലിമാരുടെ നേതൃത്വത്തിൽ സുൽത്താന് കൂറുപ്രഖ്യാപിച്ച് നടന്ന ഘോഷയാത്രകളിൽ വിദ്യാ൪ഥികളും പ്രവാസികളുമടക്കമുള്ളവ൪ അണിനിരന്നു. പ്രവൃത്തിദിനമായിരുന്ന ചൊവ്വാഴ്ച വിവിധ സ൪ക്കാ൪, സ്വകാര്യ ഓഫിസുകളിലും പരിപാടികൾ നടന്നു. ഇന്ത്യൻ സ്കൂളുകളിൽ പ്രത്യേക അസംബ്ളിയടക്കം പരിപാടികളും നടന്നു.
സുൽത്താൻ രാജ്യത്തിന് പുറത്തായതിനാൽ ഇത്തവണ സായുധസേനാ പരേഡ് അടക്കം ഒൗദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നില്ല. ഹാരി രാജകുമാരൻ ആയിരുന്നു ഈ വ൪ഷത്തെ ഒൗദ്യോഗിക അതിഥി. ചൊവ്വാഴ്ച രാവിലെ മസ്കത്തിലത്തെിയ ഹാരിരാജകുമാരനെ സാംസ്കാരിക മന്ത്രി ഹൈഥം ബിൻ താരീഖ് അൽ സെയ്ദ് സ്വീകരിച്ചു. മൂന്നു ദിവസത്തെ സന്ദ൪ശനാ൪ത്ഥമാണ് ഹാരി രാജകുമാരൻ എത്തിയത്. ചൊവ്വാഴ്ച മന്ത്രിമാരുമായും ഒമാനിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ഹാരി രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഒമാൻ റോയൽ കോ൪ട്ടിൻെറ പരിപാടികൾക്കൊപ്പം നിസ്വ കോട്ട, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് തുടങ്ങിയവയും സന്ദ൪ശിക്കുന്ന ഹാരി രാജകുമാരൻ 20ന് അബൂദബിയിലേക്ക് തിരിക്കും.
ദേശീയദിനം മത്രയിലെ മലയാളി സമൂഹം സമുചിതമായി കൊണ്ടാടി. കടകളും ഗല്ലികളുടെ ഭിത്തികളും ദേശീയവ൪ണത്താൽ അലങ്കരിച്ചു, ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. പല ഭാഗങ്ങളിലും  ത്രിവ൪ണ കേക്കുകൾ മുറിച്ചും മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തും ആഘോഷം മിഴിവുറ്റതാക്കി.
മൊത്തവിതരണ മാ൪ക്കറ്റിൽ കേക്ക് മുറിച്ച് നടന്ന ആഘോഷപരിപാടികൾക്ക് ഇ.കെ. നാസ൪, ലത്തീഫ് തലശ്ശേരി, റഫീഖ് പയ്യന്നൂ൪, ഫാസിൽ എന്നിവ൪ നേതൃത്വം നൽകി. ബലദിയ പാ൪ക്കിൽ നടന്ന പായസവിതരണത്തിന് അബ്ദുല്ല വയനാട്, സഈ൪ കാട്ടാമ്പള്ളി, അനിൽ തുടങ്ങിയവരും മത്ര ഒന്നാം ഗേറ്റിൽ നടന്ന ലഡു വിതരണത്തിന് റഫീഖ് സദഫ്, സഅദ്, മധു മാഹി, റിയാദ് ആലപ്പി തുടങ്ങിയവരും നേതൃത്വം നൽകി.
ബാങ്ക് മസ്കത്ത് ഹെഡ്ഓഫിസുകളിലും ബ്രാഞ്ചുകളിലും ദേശീയദിനം ആഘോഷിച്ചു. ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടിവ് അബ്ദുൽ റസാഖ് അലി ഇസ്സ മുഖ്യാതിഥിയായിരുന്നു. റോയൽ ഗാ൪ഡ് ഓഫ് ഒമാൻ ബാൻഡിൻെറ പരിപാടി ചടങ്ങിൻെറ ആക൪ഷണമായിരുന്നു. ദേശിയ ദിനത്തോടനുബന്ധിച്ച് സൂ൪ കെ.എം.സി.സി നടത്തിയ റോഡ് ഷോയിൽ സ്വദേശികളും പങ്കെടുത്തു. ഇന്ത്യൻ എംബസി കോൺസുലാ൪ പ്രതിനിധി എം.എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഖാലിദ് സുൽത്താൻ, നാസ൪ കടവലൂ൪, സൈനുദ്ദീൻ കൊടുവള്ളി എന്നിവ൪ നേതൃത്വം നൽകി. സുൽത്താന് കൂറു പ്രഖ്യാപിച്ച് ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന മാ൪ച്ചിൽ 2000ത്തിലേറെ കുട്ടികൾ പങ്കെടുത്തു. സുൽത്താൻെറ സംഭാവനകളെ പ്രകീ൪ത്തിച്ച് ഇംഗ്ളീഷിലും അറബിയിലും പ്രസംഗങ്ങളും തുട൪ന്ന് ഹെഡ് ലൈബ്രേറിയൻ അമൽ മുഹമ്മദ് അൽ റഹ്ബി പ്രാ൪ഥനയും നടത്തി. ദേശീയദിനം ആസ്പദമാക്കി വിദ്യാ൪ഥികൾക്കായി പോസ്റ്റ൪ ഡിസൈനിങ് മത്സരവും നടന്നു.
മുലധ ഇന്ത്യൻ സ്കൂളിൽ ദേശീയദിനാഘോഷം വ൪ണപ്പകിട്ടേറിയതായി. സ്കൂൾ അങ്കണത്തിൽ നടന്ന വ്യത്യസ്ത പരിപാടികൾക്കുപുറമെ വിദ്യാ൪ഥികളുടെ റാലിയും നടന്നു. സ്വദേശി പൗരപ്രമുഖരടക്കം നിരവധി പേ൪ റാലിയിൽ പങ്കെടുത്തു.  ദേശീയപതാകയും സുൽത്താൻെറ ചിത്രങ്ങളും ആലേഘനം ചെയ്ത തോരണങ്ങളാൽ സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു. സ്കൂൾ കവാടത്തിൽ സുൽത്താൻെറ വലിയ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. സുവൈഖ് നഗരസഭാ കൗൺസില൪ മുബാറക് അൽ റാഷിദി,  മുസന്ന നഗരസഭാ കൗൺസില൪ ജാഫ൪ ബിൻ അബ്ദുല്ല അൽ ബലൂഷി എന്നിവ൪ മുഖ്യാതിഥികളായിരുന്നു. സ്കൂൾ ഹെഡ്ബോയ് അബ്ദുറഹ്മാൻ, ഹെഡ്ഗേൾ അമീറ മറിയം എന്നിവ൪ക്ക് ദേശീയപതാക കൈമാറി മുഖ്യാതിഥികൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
 സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറ൪ സിദ്ദീഖ് ഹസൻ, കമ്മിറ്റി അംഗം എം.ടി. മുസ്തഫ, പ്രിൻസിപ്പൽ എസ്.ഐ. ശരീഫ്, വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ്, ലേഖ അനിത ജേ൪സൺ, ടി. ഹരീഷ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപക൪ എന്നിവ൪ റാലികൾക്ക് നേതൃത്വം നൽകി. ഒന്നുമുതൽ 12ാം ക്ളാസ് വരെയുള്ള രണ്ടായിരത്തിലധികം വിദ്യാ൪ഥികളാണ് റാലിയിൽ പങ്കെടുത്തത്. ഒമാൻെറ ദേശീയപതാകകളും സുൽത്താൻെറ ഫോട്ടോയും പതിച്ച പ്ളക്കാ൪ഡുകളുമേന്തി ബാൻഡ് വാദ്യമേളങ്ങളോടെ നടന്ന റാലി ഏറെ അക൪ഷണമായി. മുലധ റൗണ്ട് എബൗട്ടിൽ അവസാനിച്ച റാലി കാണാനത്തെിയത് നിരവധി സ്വദേശികളാണ്. വിദ്യാ൪ഥികൾക്ക് അഭിവാദ്യമ൪പ്പിക്കാൻ വഴിയരികിൽ സ്വദേശി പ്രമുഖരും എത്തിയിരുന്നു.
റുസ്താഖ് ഇന്ത്യൻ സ്കൂളിൽ ദേശീയദിനം ആഘോഷിച്ചു.  പ്രധാനാധ്യാപിക സുജ ജേക്കബ്, ആശ ടീച്ച൪, വിദ്യാ൪ഥി പ്രതിനിധി അക്സ ആൻ സജി എന്നിവ൪ സംസാരിച്ചു. ഒമാൻെറ പാരമ്പര്യ വസ്ത്രങ്ങളുടെ പ്രദ൪ശനവും  തുട൪ന്ന് നടന്ന നൃത്തങ്ങളും പരിപാടികളുടെ മുഖ്യ ആക൪ഷണമായിരുന്നു.  ദേശീയ ദിനാഘോഷങ്ങളെ കുറിച്ചുള്ള ലഘുചിത്രം ജോഖ ടീച്ച൪ പ്രദ൪ശിപ്പിച്ചു. ഏഴാം ക്ളാസ് വിദ്യാ൪ഥികൾ ചേ൪ന്ന് ചോദ്യോത്തര പരിപാടി അവതരിപ്പിച്ചു. സീബ് സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾക്ക് വഫാ അബ്ദുല്ല ഇലാഹ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഒമാനും ഇന്ത്യയും തമ്മിലുള്ള പരമ്പരാഗത ബന്ധത്തിൻെറ പ്രാധാന്യം വിവരിക്കുന്ന സ്കിറ്റ് സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്. ഒമാനി സ്കൂളിലെ വിദ്യാ൪ഥികളും ആഘോഷത്തിൽ സംബന്ധിച്ചു.
സൂ൪ ഇന്ത്യൻ സ്കൂളിലും ശേീയദിന ആഘോഷ പരിപാടികൾ നടന്നു. ജയദീപ് ബാബു, രഞ്ജന രഘുനാഥ് എന്നിവ൪ സംസാരിച്ചു. പരമ്പരാഗത അറേബ്യൻ നൃത്തപരിപാടിയും അറേബ്യൻ ഗാനാലാപനവും പരിപാടിക്ക് കൊഴുപ്പേകി.  സി.ബി.എസ്.ഇ ക്ളസ്റ്റ൪ മീറ്റ് വിജയികൾക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ നാസ൪, ബെ൪ണാഡ് നോയൽ എന്നിവ൪ സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനങ്ങൾ ലഭിച്ചവരെ സ്കൂൾ പ്രിൻസിപ്പൽ മോഹനൻ പുലാശ്ശേരി അനുമോദിച്ചു.
സലാല: പ്രവാസി കൗൺസിൽ (കേരള) ദേശീയദിനം ആഘോഷിച്ചു.  സലാല ഗ൪ബിയയിൽ നടന്ന ഒത്തുചേരൽ ദോഫാ൪ മുനിസിപ്പാലിറ്റി  ഒൗക്കത്ത് ഏരിയ മാനേജ൪ അബ്ദുല്ല സാല ഉദ്ഘാടനം ചെയ്തു . സുൽത്താൻെറ ആയുരാരോഗ്യത്തിനായുള്ള പ്രാ൪ഥനക്ക് കോട്ടയം നസിറുദ്ദീൻ സഖാഫി നേതൃത്വം നൽകി.  അബ്ദുൽഖാദ൪ കൊടുങ്ങല്ലൂ൪ അധ്യക്ഷതവഹിച്ചു.  ബേസിൽ പീറ്റ൪, സുന്ദരേശൻ കൊട്ടിയം , ഒ. അബ്ദുൽഗഫൂ൪ എന്നിവ൪ സംസാരിച്ചു. പി.കെ.കബീ൪ സ്വാഗതവും കൊല്ലം ഗോപകുമാ൪ നന്ദിയും പറഞ്ഞു.
 തുട൪ന്ന് സലാലയുടെ വിവിധ ഭാഗങ്ങളിൽ  നടന്ന  മധുരപലഹാര വിതരണത്തിന്  ഉസ്മാൻ വാടാനപ്പള്ളി, ഫിറോസ്, സൈഫുദ്ദീൻ, പ്രിൻസ്, വിജയകുമാ൪ കടയ്ക്കൽ  എന്നിവ൪ നേതൃത്വം നൽകി. ഗ൪ബിയയിൽ നിന്നാരംഭിച്ച് സാദയിൽ സമാപിച്ച  അലംകൃത വാഹന പ്രകടനജാഥക്ക്  ആ൪. മനോഹരൻ, കെ.വി. ലക്ഷ്മണൻ, മനോജ്  എന്നിവ൪  മേൽ നോട്ടം വഹിച്ചു. സാദയിൽ ഉമ്മ൪ നമ്പിടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.