ബാര്‍ കോഴ: ഗൂഢാലോചനയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത

കോട്ടയം: ബാ൪കോഴ ആരോപണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനെച്ചൊല്ലി കേരളകോൺഗ്രസ്-എം ഉന്നതാധികാരസമിതി യോഗത്തിൽ അഭിപ്രായഭിന്നത. കോട്ടയത്തെ പാ൪ട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ 11.30 മുതൽ ഉച്ചവരെചേ൪ന്ന ഉന്നതാധികാരസമിതി യോഗത്തിൽ പങ്കെടുത്തവരാണ് ഗൂഢാലോചനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രിയും കോൺഗ്രസിലെ ഒരുവിഭാഗവുമാണ് ബാ൪കോഴ ആരോപണത്തിന് പിന്നിലെന്ന് ഒരുവിഭാഗം വാദിച്ചു. എന്നാൽ, കോഴവിവാദത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുത്ത് കൂടുതൽ കരുത്ത ്നേടി യു.ഡി.എഫിൻെറ തണലിൽതന്നെ നിൽക്കണമെന്നായിരുന്നു മറുവിഭാഗത്തിൻെറ ആവശ്യം. ഇത് ഏറെനേരം ബഹളത്തിനും ത൪ക്കത്തിനും വഴിവെച്ചു.
കെ.എം.മാണിയുടെ മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. എൽ.ഡി.എഫിൻെറ സമരം നേരിടാൻ യു.ഡി.എഫിൻെറ പിന്തുണ ഇപ്പോൾ ആവശ്യമാണ്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ കോൺഗ്രസിനും യു.ഡി.എഫിനും വിധേയമായി ഇടതുപക്ഷം പ്രഖ്യാപിച്ച പ്രതിഷേധപരിപാടികൾ നേരിടണം. എൽ.ഡി.എഫിലേക്ക് ചേക്കേറാനുള്ള സാധ്യത അടഞ്ഞ സാഹചര്യത്തിൽ ആദ്യമുന്നയിച്ച കാര്യങ്ങൾ പാ൪ട്ടിനേതൃത്വം മുഖവിലക്കെടുത്തില്ല.

വിട്ടുവീഴ്ചയെന്ന നിലക്ക് കെ.എം.മാണിയുടെ മുഖ്യമന്ത്രിസ്ഥാന അവകാശവാദം ഇനി ഉന്നയിക്കേണ്ടതില്ളെന്ന നി൪ദേശവും പാ൪ട്ടി മുന്നോട്ടുവെച്ചു. മുഖ്യമന്ത്രിമോഹം വലിച്ചെറിഞ്ഞ് യു.ഡി.എഫിൻെറതണലിൽ കൂടുതൽ കരുത്തോടെ എൽ.ഡി.എഫ് സമരത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പാ൪ട്ടിയുടെ വിലയിരുത്തൽ.

പാ൪ട്ടിയിലെ മാണിഗ്രൂപ്പ് വിഭാഗം ജില്ലാ നേതാവിനെതിരെയുള്ള അഴിമതിയാരോപണവും ച൪ച്ചയായി. ജോസഫ്ഗ്രൂപ്പുവിഭാഗം ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ഓഫിസിലുണ്ടായിരുന്ന ജില്ലാനേതാവിനോട് വിശദീകരണം തേടുകയും ചെയ്തു. പട്ടയം, റബ൪ വിഷയത്തിൽ പാ൪ട്ടിയുടെ നയങ്ങൾ രൂപപ്പെടുത്താൻ ചെയ൪മാൻ കെ.എം.മാണി, വ൪ക്കിങ് ചെയ൪മാൻ പി.ജെ.ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. ബാ൪കോഴ വിവാദത്തിൽ ഒറ്റപ്പെട്ട മാണിഗ്രൂപ്പിൻെറ നഷ്ടപ്രതാപം യു.ഡി.എഫിനെ ഉപയോഗപ്പെടുത്തി വീണ്ടെടുക്കുകയാണ് വേണ്ടതെന്നായിരുന്നു ഒരുവിഭാഗത്തിൻെറ ആവശ്യം. സമരത്തിന്  ഇടതുപക്ഷം കൂട്ടായ തീരുമാനമെടുത്തിട്ടും  സി.പി.ഐക്കെതിരെ രൂക്ഷവിമ൪ശം അഴിച്ചുവിടാനും മറന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.