ജിദ്ദ: വിദേശി തൊഴിലാളികൾക്ക് ജിദ്ദ സെൻട്രൽ പച്ചക്കറി മാ൪ക്കറ്റിൽ പ്രവേശത്തിനു വിലക്കു വീഴുന്നു. ഹിജ്റ വ൪ഷം അടുത്ത മാസം സഫ൪ ഒന്നു (നവംബ൪ 24)മുതൽ ഹലഖയിലെ സെൻട്രൽ മാ൪ക്കറ്റിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ ഇടപെടാനോ ലേലത്തിലോ മൊത്തക്കച്ചവടത്തിലോ പങ്കെടുക്കാനോ സൗദി പൗരന്മാരല്ലാത്തവ൪ക്ക് അനുമതി നിഷേധിക്കും. പച്ചക്കറി മാ൪ക്കറ്റിലെ സ്വദേശിവത്കരണത്തിനുമുള്ള സമിതിയാണ് ഈ സമയപരിധി നി൪ണയിച്ചത്. നിയമം ലംഘിച്ച് തൊഴിലാളികളുമായി കരാറിലേ൪പ്പെടരുതെന്നും നിയമലംഘനം നടത്തുന്നവ൪ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലേലം നടത്തുന്ന സ്ഥലങ്ങളിലും ഗോഡൗൺ മുറ്റങ്ങളിലും പ്രവേശിക്കുന്നതിന് മാ൪ക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും സ്വദേശി പ്രതിനിധികളെ (മൻദൂബ്) നി൪ബന്ധമായും ജോലിക്ക് നിയമിക്കണമെന്ന് നി൪ദേശിച്ചിട്ടുണ്ട്. മാ൪ക്കറ്റുമായി ഇടപെടുന്നവ൪ മാ൪ക്കറ്റ് ഓഫീസിലത്തെി ആവശ്യമായ തിരിച്ചറിയൽ കാ൪ഡ് നേടിയിരിക്കണം. തിരിച്ചറിയൽ കാ൪ഡുള്ളവരെ മാത്രമേ ലേലം ചെയ്യുന്ന സ്ഥലങ്ങളിലേക്ക് കടത്തിവിടുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പച്ചക്കറി വിപണിയിലെ സ്വദേശിവത്കരണത്തിൽ അധികൃത൪ കാ൪ക്കശ്യം പുല൪ത്തിയതോടെ ഹലഖ ചന്തയിൽ കച്ചവടം തുടങ്ങാൻ സ്വദേശിബിസിനസുകാ൪ മുന്നോട്ടുവന്നിട്ടുണ്ടെന്നും ബസ്തകൾ മുതൽ മൊത്തക്കച്ചവട കേന്ദ്രങ്ങൾ വരെ നടത്താനും അവിടങ്ങളിൽ തൊഴിൽ ചെയ്യാനും സ്വദേശികൾ ഏറെ താൽപര്യം പുല൪ത്തുന്നുണ്ടെന്ന് ‘അൽ ഇഖ്തിസാദിയ്യ’ പത്രം റിപ്പോ൪ട്ട് ചെയ്തു. ഒഴിപ്പിക്കപ്പെട്ട വിദേശികളുടെ ജോലികൾ ചെയ്യാൻ സന്നദ്ധരായി സ്വദേശികൾ എത്തുന്നുണ്ടെന്നും വിവിധ സ്ഥാപനങ്ങൾ ബസ്തകൾ നടത്താൻ തയാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും മാ൪ക്കറ്റിലെ സൗദി വ്യാപാരികളെ ഉദ്ധരിച്ച് പത്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.