കൈയബദ്ധത്തിന് ജയിലിലായ മുഹമ്മദലിക്ക് മോചനമായി

ജിദ്ദ: ഈ മാസം 30ന് നാട്ടിൽ മകളുടെ നിക്കാഹ് നടക്കുമ്പോൾ എത്താൻ കഴിയുമോയെന്ന് അറിയാതെ മനമുരുകി അഴിക്കുള്ളിൽ കഴിഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദലി (47) ജയിൽ മോചിതനായി. സ്വദേശി ബാലനെ പരിക്കേൽപ്പിച്ചുവെന്ന കുറ്റത്തിന് അഞ്ചര മാസമായി ജിദ്ദ ബുറൈമാൻ ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദലിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവ൪ത്തരുടെ ഇടപെടലിനെ തുട൪ന്നാണ് മോചനം സാധ്യമായത്.
ജിദ്ദ മഹ്ജറിലെ റെസ്റ്റോറൻറിൽ 20 വ൪ഷമായി പാചകജോലി ചെയ്തുവരികയായിരുന്ന മുഹമ്മദലി കൈയബദ്ധത്തിൻെറ പേരിലാണ് അഴിക്കുള്ളിലായത്. റെസ്റ്റോറൻറിനു പുറത്ത്് റോഡരികിലായി സ്ഥാപിച്ച പാചകപ്പുരയിൽ ജോലി ചെയ്യവെ മുഹമ്മദലി തയാറാക്കിയ വസ്തുക്കൾ ഒരു സ്വദേശി ബാലൻ മന$പൂ൪വം തട്ടിമറിച്ചിട്ടു. ഈ സമയം കത്തി ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്ന മുഹമ്മദലി ഇത് ചെറുക്കാൻ ശ്രമിക്കുന്നതിനിടെ കൈയിൽ നിന്ന് ആയുധംതാഴെ വീണ് ബാലൻെറ കാലിന് പരിക്കേൽക്കുകയായിരുന്നു. പിൻകാലിൻെറ ഞരമ്പിനാണ് മുറിവേറ്റത്.
കുട്ടിയുടെ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദലിയെ പൊലീസ് സംഭവസ്ഥലത്തത്തെി കസ്റ്റഡിയിലെടുത്തു. അഞ്ചര മാസമായി ജയിലിൽ കഴിയുകയായിരുന്ന മുഹമ്മദലിയുടെ മോചനത്തിനായി ഐ.എസ്.എഫ് പ്രവ൪ത്തക൪ ബാലൻെറ പിതാവിനെ സമീപിച്ചു. ആശുപത്രി ചെലവ് ഉൾപ്പെടെ നഷ്ടപരിഹാരമായി 20,000 റിയാൽ നൽകിയാൽ കേസ് പിൻവലിക്കാമെന്ന് സമ്മതിച്ചു. നാട്ടിൽ നിന്നും മറ്റും പണം സമാഹരിച്ച് നൽകുകയും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു. തുട൪ന്ന് കേസ് പിൻവലിച്ച് പ്രതിയെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഫോറം പ്രവ൪ത്തരായ റാഫി ചേളാരി, മുജീബ് കുണ്ടൂ൪, മുജീബ് കൊല്ലം എന്നിവരാണ് സഹായങ്ങൾ നൽകിയത്. ഇഖാമ പുതുക്കിയ ശേഷം മകളുടെ വിവാഹത്തിനായി എത്രയും വേഗം നാട്ടിലത്തൊനുള്ള ശ്രമത്തിലാണ് മുഹമ്മദലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.