സമാധാനമില്ലാതെ പുരോഗതി സാധ്യമല്ല

റിയാദ്: അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും നിലനിൽക്കുന്നില്ളെങ്കിൽ സാമ്പത്തികമായോ ഇതര മേഖലയിലോ പുരോഗതി കൈവരിക്കാനാവില്ളെന്ന് സൗദി കിരീടാവകാശി അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ആസ്ത്രേലിയയിലെ ബ്രിസ്ബേനിൽ ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അമീ൪ സൽമാൻ.
പുരോഗതിയും സമാധാനവും പരസ്പരബന്ധിതമാണ്. അറബ് ഇസ്രായേൽ പ്രശ്നം രമ്യമായി പരിഹരിച്ചാൽ മാത്രമേ മധ്യപൗരസ്ത്യ മേഖലയിൽ സമാധാനം പുന$സ്ഥാപിക്കാനാവൂ. സമാധാനം പുലരാതെ സാമ്പത്തിക പുരോഗതി കൈവരിക്കാൻ മേഖലയിലെ രാജ്യങ്ങൾക്ക് സാധ്യമാവില്ല.
മേഖലയിലെ നിരവധി രാജ്യങ്ങളിൽ ഭീകരതയും തീവ്രവാദവും അസമാധാനവും അടക്കിവാഴുകയാണ്. സാമ്പത്തിക വള൪ച്ചക്കും പുരോഗതിക്കും യത്നിക്കുന്ന ജി - 20 രാജ്യങ്ങൾ സമാധാനം സ്ഥാപിക്കാനും നിലനി൪ത്താനും പരിശ്രമിക്കേണ്ടതുണ്ട്.
സമാധാന ശ്രമത്തിനും തീവ്രവാദത്തെ എതി൪ക്കാനുമുള്ള യജ്ഞത്തിൽ സൗദി അറേബ്യ എന്നും മുന്നിലുണ്ടാവുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ എണ്ണ വില സന്തുലിതമായി നിലനി൪ത്താനും എണ്ണ ഉൽപാദനത്തിൻെറയും വിപണനത്തിൻെറയും തോത് നിയന്ത്രിക്കാനും സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. സൗദിയുടെ പെട്രോൾ ഇതര വരുമാനം കഴിഞ്ഞ ഏതാനും വ൪ഷങ്ങളിൽ വ൪ധിച്ചിട്ടുണ്ടെന്നും കിരീടാവകാശി സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.