മത്സ്യം പിടിക്കുന്നതിനുള്ള ലൈസന്‍സ് കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ളെന്ന്

മനാമ: മത്സ്യബന്ധനത്തിന് നൽകുന്ന ലൈസൻസ് വ്യക്തിപരമാണെന്നും അത് നൽകപ്പെട്ട ആളിന് മാത്രമേ അതുപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നും മത്സ്യ സമ്പദ് വിഭാഗം ഡയറക്ട൪ ഇബ്തിസാം അബ്ദുല്ല വ്യക്തമാക്കി.
ബഹ്റൈൻ ഫിഷ൪മെൻ ദിനാചരണത്തിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഒരാൾ ഉടമപ്പെടുത്തിയ ലൈസൻസ് മറ്റൊരാൾക്ക് ഒഴിഞ്ഞു കൊടുക്കാനോ വാടകക്ക് നൽകാനോ അനുമതിയില്ല. മത്സ്യബന്ധന ലൈസൻസ് ദുരുപയോഗം ചെയ്യുന്നത് വിലക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും.
ലോകത്തെ 50 ശതമാനം ജനങ്ങളും ഉപയോഗിക്കുന്നത് മത്സ്യകൃഷി വഴി ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളെയാണ്. മത്സ്യകൃഷി വ്യാപകമാക്കിയെങ്കിൽ മാത്രമേ വ൪ധിച്ചുവരുന്ന ജനങ്ങളുടെ മത്സ്യാവശ്യങ്ങൾ നിവ൪ത്തിക്കാൻ സാധിക്കൂ.
രാജ്യത്തിൻെറ സമുദ്രാന്ത൪ഭാഗത്ത് 2600 കൃത്രിമ മത്സ്യക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി മത്സ്യോൽപാദനം വ൪ധിപ്പിക്കാൻ സാധിക്കും.
ബഹ്റൈനിൽ മാത്രം കിട്ടുന്ന ചില മത്സ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന മേഖലയിലുള്ള നിയമങ്ങൾ ക൪ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും തെറ്റായ മത്സ്യബന്ധന രീതികൾ നിരുൽസാഹപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.