ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ സഭ്യേതരമായ പരിപാടികള്‍ക്ക് വിലക്ക്; പണ്ഡിതന്മാര്‍ സ്വാഗതം ചെയ്തു

മനാമ: രാജ്യത്തെ ചില ഫോ൪സ്റ്റാ൪ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായും സഭ്യതക്ക് നിരക്കാത്തതുമായ പരിപാടികൾ നടത്തിയിരുന്നത് നിരോധിച്ച നടപടിയെ പണ്ഡിതന്മാരും പ്രഭാഷകരും സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെയും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെയും നി൪ദേശമനുസരിച്ച് സാംസ്കാരിക മന്ത്രി ശൈഖ മീ ബിൻത് മുഹമ്മദ് ആൽഖലീഫയാണ് ഇതുസംബന്ധിച്ച് പ്രത്യേക നി൪ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ മൂല്യസങ്കൽപങ്ങൾക്കും ഇസ്ലാമിക സംസ്കാരത്തിനും അന്യമായ പല ആഭാസകരമായ കാര്യങ്ങളും കലയുടെ പേരിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുട൪ന്നാണ് നടപടി. രാജ്യത്തെ സാംസ്കാരിക പാരമ്പര്യത്തിനും മൂല്യങ്ങൾക്കും നിരക്കാത്ത പരിപാടികൾ നിരോധിക്കുന്നതിന് ഭരണകൂടത്തിന് എല്ലാ വിധ പിന്തുണയൂം നൽകുന്നതായി കഴിഞ്ഞ ദിവസം പണ്ഡിതന്മാ൪ വ്യക്തമാക്കി. മദ്യവും വ്യഭിചാരവും ചൂതാട്ടവുമെല്ലാം സാമൂഹിക തിന്മകളാണെന്നും അതിനെതിരെ നിരന്തരമായ ഉദ്ബോധനങ്ങളാണ് തങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതെന്നും പണ്ഡിതന്മാ൪ വ്യക്തമാക്കി. പൈശാചിക പ്രവണതകൾക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ സാധിക്കേണ്ടതുണ്ട്. സമൂഹത്തെ നന്മയിലേക്കും ധ൪മത്തിലേക്കും വഴിനടത്താനുള്ള ധീരമായ തീരുമാനമാണിതെന്നും പണ്ഡിതന്മാ൪ കൂട്ടിച്ചേ൪ത്തു. നേരത്തെ ടുസ്റ്റാ൪ ഹോട്ടലുകളിൽ മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കുകയും അതിന് വ്യാപകമായ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ഹോട്ടൽ മേഖലയിലുള്ളവ൪ തീരുമാനം പുന:പ്പരിശോധിക്കണമെന്നോ കൂടുതൽ സമയം അനുവദിക്കണമെന്നോ ആവശ്യപ്പെട്ടിരുന്നെങ്കിലും സ൪ക്കാ൪ അതിന് വഴങ്ങിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.