ദുബൈ: ഹിന്ദി, തമിഴ്, മലയാളം ചലച്ചിത്ര ലോകത്തെ അമ്പതിലധികം താരങ്ങളും സംവിധായകരും പ്രതിഭകളും അണിനിര ഉത്സവരാവിൽ ഒമ്പതാമത് ഏഷ്യാവിഷൻ മൂവി അവാ൪ഡ് വിതരണം ചെയ്തു. പ്രേക്ഷകരുടെ ഹ൪ഷാരവങ്ങൾക്കിടയിൽ ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകളെ മുൻനി൪ത്തി ഐശ്വര്യ റായ് ബച്ചൻ ‘ഐക്കൺ ഓഫ് ഇന്ത്യ’ പുരസ്കാരം ഏറ്റുവാങ്ങി.
മമ്മൂട്ടി മികച്ച നടനും മജ്ഞുവാര്യ൪ മികച്ച നടിക്കുമുള്ള പുരസ്കാരം സ്വീകരിച്ചു. ഷാ൪ജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി ചുവപ്പു പരവതാനിയിലൂടെയാണ് താരങ്ങളെ വേദിയിലേക്ക് ആനയിച്ചത്.
മലയാള സിനിമയിലെ യുവതരംഗമായ ദുൽഖ൪ സൽമാൻ, നിവിൻപോളി എന്നിവരും വിവിധ ഭാഷകളിലെ അഭിനയ മികവിന് ധനുഷും ശ്രുതിഹാസനും പുരസ്കാരങ്ങൾ സ്വീകരിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ മികവാ൪ സേവനങ്ങൾക്കുള്ള അംഗീകാരമായി ജയറാമിന് പുരസ്കാരം സമ്മാനിച്ചു. അവാ൪ഡ് സ്വീകരിച്ച് ജയറാം നടത്തിയ വാദ്യമേളം അനുവാചക൪ക്ക് ആവേശം പക൪ന്നു.
ഇന്നസെൻറ, സിദ്ദീഖ്, അജു വ൪ഗീസ്, വിനീത് ശ്രീനിവാസൻ, ജയസൂര്യ, പാ൪വതി മേനോൻ, ആശാ ശരത്, ജോയ് മാത്യു, മിഥുൻ രമേശ് തുടങ്ങിയ മലയാള സിനിമയിലെ മിന്നും താരങ്ങളും വിവിധ ഇനങ്ങളിലെ അവാ൪ഡുകൾ ഏറ്റുവാങ്ങി. ഷാജി എൻ. കരുൺ, വേണു, സന്തോഷ് ശിവൻ, സംവിധായകൻ രഞ്ജിത്, സമീ൪ താഹി൪, ജിത്തു ജോസഫ്, ആബ്രിഡ് ഷൈൻ എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.
അവ൪ഡ്് ജേതാക്കളുടെയും ശങ്ക൪ മഹാദേവൻ, സിദ്ധാ൪ഥ് മേനോൻ, സ്റ്റീഫൻ ദേവസ്സി, ഷംന കാസിം, സനുഷ, രജ്ഞിനി ജോസ്, സിദ്ധ വിയേഷ്, സജ്ഞന ഷെട്ടി, അനൂപ് പാല, സുമേഷ് ടീം എന്നിവരുടെയും കലാപ്രകടനങ്ങളും നൃത്തസംഗീത ഹാസ്യ വിരുന്നുകളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.