മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ മലപ്പുറത്തിന്‍െറ സമഗ്ര വികസനമാണ് ‘വിഷന്‍ 2030’ ലക്ഷ്യമിടുന്നതെന്നും ഇതിനായി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുസമൂഹവും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും പി. ഉബൈദുല്ല എം.എല്‍.എ. ‘വിഷന്‍ 2030’ മലപ്പുറം നിയോജക മണ്ഡലം സമഗ്ര വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വികസനസഭ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍െറ (കില) ആഭിമുഖ്യത്തില്‍ മലപ്പുറം ഡി.ടി.പി.സി ഹാളിലായിരുന്നു ശില്‍പശാല. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വം, ഊര്‍ജം തുടങ്ങി മുഴുവന്‍ മേഖലകളിലുമുള്ള മലപ്പുറത്തിന്‍െറ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. കോയാമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, വികസന സ്ഥിരംസമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, അംഗം ഉമ്മര്‍ അറക്കല്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, സി.എച്ച്. ജലാലുദ്ദീന്‍, കൗണ്‍സിലര്‍മാരായ പാലോളി കുഞ്ഞിമുഹമ്മദ്, വീക്ഷണം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കില അസി. ഡയറക്ടര്‍ കെ.എം. സലീം വിഷയമവതരിപ്പിച്ചു. ശില്‍പശാലയില്‍ മണ്ഡലത്തിന്‍െറ സമഗ്ര വികസനത്തിനുള്ള രൂപരേഖ പത്ത് വര്‍ക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ഡിസംബറില്‍ അന്തിമ വികസന മാസ്റ്റര്‍പ്ളാന്‍ പ്രഖ്യാപിക്കും. മണ്ഡലം വികസന സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.