കൊയിലാണ്ടി: ഫീല്‍ഡിലും ട്രാക്കിലും പിറ്റിലും ആവേശകരമായ പോരാട്ടങ്ങള്‍ കാഴ്ചവെച്ച് റവന്യൂജില്ലാ സ്കൂള്‍ കായികമേള രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 114 പോയന്‍റ് നേടി മുക്കം സബ്ജില്ല ആധിപത്യം തുടരുന്നു. 73 പോയന്‍റ് നേടിയ താമരശ്ശേരി സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്. പേരാമ്പ്ര സബ്ജില്ലയാണ് മൂന്നാം സ്ഥാനത്ത്- 64 പോയന്‍റ്. സ്കൂള്‍ വിഭാഗത്തില്‍ ഒമ്പത് സ്വര്‍ണം, ആറു വെള്ളി, എട്ട് ഓട് എന്നിവ ലഭിച്ച സെന്‍റ് ജോണ്‍സ് എച്ച്.എസ് നെല്ലിപ്പൊയില്‍ 64 പോയന്‍റുമായി ഒന്നാംസ്ഥാനത്താണ്. 11 സ്വര്‍ണം, അഞ്ചുവെള്ളി, രണ്ട് ഓട് എന്നിവ ലഭിച്ച സെന്‍റ് ജോസഫ് എച്ച്.എസ്.എസ് പൂല്ലൂരാംപാറ രണ്ടാം സ്ഥാനത്താണ്- 61 പോയന്‍റ്. 51 പോയന്‍റുമായി കുളത്തുവയല്‍ സെന്‍റ് ജോര്‍ജസാണ് മൂന്നാം സ്ഥാനത്ത്. അഞ്ചു സ്വര്‍ണം, ഏഴ് വെള്ളി, എട്ട് ഓട് എന്നിവ ഇവര്‍ക്ക് ലഭിച്ചു. മേള ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.