വണ്ടിപ്പെരിയാര്‍: അമ്മയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത സഹോദരങ്ങളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കൂട്ടാളിയും അറസ്റ്റില്‍. അരണക്കല്‍ എസ്റ്റേറ്റ് ധര്‍മാവാലി ഡിവിഷന്‍ ആറുമുറി ലയത്തില്‍ മാരിമുത്തു (21), തമിഴ്നാട് കമ്പം സ്വദേശി സെന്തില്‍ (34) എന്നിവരാണ് കട്ടപ്പനയില്‍ പിടിയിലായത്. 2013 മാര്‍ച്ച് 21നാണ് വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിന് സമീപത്തെ പൊന്‍നഗര്‍ കോളനിയില്‍ താമസിക്കുന്ന തങ്കവേലു-വെണ്ണില ദമ്പതികളുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവര്‍ക്ക് പൊള്ളലേറ്റത്. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഇവര്‍ പുലര്‍ച്ചെ മൂന്നോടെ ശരീരത്തില്‍ തീപടര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഈ സമയം മാതാപിതാക്കളും ഇളയ സഹോദരനും തങ്കവേലുവിന്‍െറ മാതാവിന്‍െറ വീട്ടിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭഗവതിയുടെ സുഹൃത്തായ മാരിമുത്തു വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ അടുപ്പം വെണ്ണിലയുമായുള്ള ബന്ധത്തിലേക്ക് വളര്‍ന്നു. ഇതോടെ മാരിമുത്തു വീട്ടില്‍ വരുന്നത് ഭഗവതി വിലക്കി. തുടര്‍ന്നാണ് കുട്ടികളെ ഒഴിവാക്കാന്‍ മാരിമുത്തു പദ്ധതിയിട്ടത്. സെന്തില്‍ വഴി പെട്രോള്‍ വാങ്ങിയ മാരിമുത്തു സംഭവ ദിവസം കോളനിയിലത്തെി ഭഗവതിയും ശിവയും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം പന്തം കത്തിച്ച് വീടിനുള്ളിലേക്ക് എറിയുകയും പെട്രോള്‍ മുറിയില്‍ ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ഭഗവതിയും മാരിമുത്തുവും തമ്മിലെ വാക്കുതര്‍ക്കം നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. സംഭവ ദിവസം മാരിമുത്തുവിനെ കോളനി പരിസരത്ത് കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്ന് മാരിമുത്തു വള്ളക്കടവില്‍നിന്ന് അപ്രത്യക്ഷമായി. രണ്ട് തവണ സത്രം ഭാഗത്ത് തോട്ടം തൊഴിലാളി സ്ത്രീകള്‍ മാരിമുത്തുവിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തെരഞ്ഞെങ്കിലും കണ്ടത്തൊനായില്ല. പ്രതിയുടെ ചിത്രം ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസ്സമായി. ‘ഓര്‍ഡിനറി’ സിനിമയില്‍ എക്സ്ട്രാ നടനായി അഭിനയിച്ച മാരിമുത്തുവിന്‍െറ പോസ്റ്റര്‍ ചിത്രമാണ് ലുക്ക്ഒൗട്ട് നോട്ടീസായി ഉപയോഗിച്ചത്. നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തുന്നതിനിടെയാണ് സെന്തിലുമായി പരിചയത്തിലായത്. മാരിമുത്തുവിന്‍െറ കമ്പിളി പുതപ്പ് കോളനിക്ക് സമീപത്തെ തേയില തോട്ടത്തില്‍നിന്ന് സംഭവ ദിവസം കണ്ടത്തെിയിരുന്നു. പൊന്‍നഗര്‍ കോളനിയിലെ വീട്ടിലത്തെിച്ച പ്രതി ഒരു ഭാവഭേദവും കൂടാതെയാണ് പൊലീസിനോട് വിശദീകരിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിങ് എസ്.പി കെ.ജി. സൈമണിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ വി.ജി. രവീന്ദ്രനാഥ്, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. അനില്‍കുമാര്‍, എസ്.ഐ കെ.എച്ച്. നസീര്‍, എസ്.ഐ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, എ.എസ്.ഐമാരായ എ.ഇ. ബാബു, നാരായണന്‍ ഉണ്ണി, സീനിയര്‍ സി.പി.ഒമാരായ സന്തോഷ് എബ്രഹാം, സജിമോന്‍, വി.എസ്. സിജു എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.