പറവൂര്‍: സംസ്ഥാന സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍െറ കീഴിലെ ചില്ലറ വില്‍പനശാലകളില്‍നിന്ന് ജീവനക്കാര്‍ വ്യാപകമായി മദ്യം കടത്തുന്നതായി കണ്ടത്തെി. ബാര്‍ പൂട്ടിയതും ഒന്നാം തീയതിക്കുപുറമെ ഞായറാഴ്ചയും ഡ്രൈഡേ ആയി പ്രഖ്യാപിച്ചതുമാണ് മദ്യക്കടത്ത് വ്യാപകമാകാന്‍ കാരണം. ജീവനക്കാര്‍ ഷോപ് അടച്ചുപോകുമ്പോള്‍ പണം കൊടുത്ത് മദ്യം വാങ്ങി അവധി ദിവസങ്ങളില്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുകയാണ്. ഒരാള്‍ക്ക് ബില്‍ പ്രകരം നാല് ലിറ്റര്‍ മദ്യം കൈവശം വെക്കാമെന്ന നിബന്ധന അനുസരിച്ചാണ് മദ്യം കടത്തുന്നത്. കഴിഞ്ഞദിവസം എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ജീവനക്കാരനെ പിടികൂടിയിരുന്നു. ആലങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ബിവറേജിന്‍െറ ചില്ലറ മദ്യവില്‍പനശാലയിലെ ജീവനക്കാരനായ ചേന്ദമംഗലം കുന്നുകാട്ടില്‍ വീട്ടില്‍ ജയപ്രസാദിനെയാണ് അളവില്‍ കവിഞ്ഞ മദ്യവുമായി എക്സൈസ് പിടികൂടിയത്. ഇയാള്‍ ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ പോകുന്നതിന് പറവൂര്‍-ആലുവ റൂട്ടില്‍ ആശുപത്രിപ്പടിയില്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ളെന്നാണ് എക്സൈസുകാര്‍ പറഞ്ഞത്. ഭൂരിപക്ഷം വരുന്ന ഒൗട്ട്ലറ്റ് ജീവനക്കാരും മദ്യം കൊണ്ടുപോകുന്നത് വ്യാപകമാണെന്നാണ് വിവരം. ഇത്തരം ജീവനക്കാരുടെ ബിനാമികള്‍ മുഖേനയും മദ്യം കടത്തുന്നുണ്ട്. ഇവര്‍ ഒത്തുചേര്‍ന്ന് മദ്യം കൊണ്ടുപോയി പുറമെ വില്‍പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ആലങ്ങാട് കഴിഞ്ഞാല്‍ പറവൂര്‍ തെക്കേനാലുവഴിയിലും പറവൂര്‍-മൂത്തകുന്നം ദേശീയപാത 17ലെ മുനമ്പം കവലയിലുമാണ് ചില്ലറ വില്‍പനശാലയുള്ളത്. പറവൂരില്‍ ബാര്‍ ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തിലെ അനധികൃത വില്‍പനക്ക് സാധ്യത കൂടുതലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.