കോഴിക്കോട്: മുസ്ലിംലീഗ് ശക്തികേന്ദ്രമായ കുറ്റിച്ചിറയില്‍ പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗം യോഗം ചേര്‍ന്നു. ഗ്രീന്‍ സ്റ്റാര്‍ കുറ്റിച്ചിറയുടെ ബാനറില്‍ നടന്ന പ്രവര്‍ത്തക സംഗമം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനംചെയ്തു. യു.ഡി.എഫിന് നാല് കൗണ്‍സിലര്‍മാരുള്ള കുറ്റിച്ചിറ മേഖലയില്‍ നേതൃത്വം തിരുത്തലിന് തയാറായില്ളെങ്കില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ യോഗം തീരുമാനിച്ചു. നേതൃത്വത്തിന്‍െറ കൊള്ളരുതായ്മയാണ് തിരുത്തല്‍ സംഘങ്ങള്‍ക്ക് കാരണമെന്നും പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതെന്നും പി.ടി.എ. റഹീം അഭിപ്രായപ്പെട്ടു. മണ്ഡലം എം.എല്‍.എയായ മന്ത്രി ഡോ. എം.കെ. മുനീര്‍ കുറ്റിച്ചിറയുടെ വികസനത്തെ അവഗണിക്കുന്നെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാടുകള്‍ പ്രവര്‍ത്തകരുടെ താല്‍പര്യത്തിന് എതിരാണെന്നും ആരോപിച്ചാണ് പുതിയ കൂട്ടായ്മ.എന്നാല്‍ ലീഗുകാരനായ നഗരസഭാ കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ എം.വി. റംസി ഇസ്മായിലിനെ ലീഗ് നേതൃത്വംതന്നെ ഇടപെട്ട് സ്ഥലംമാറ്റിയതാണ് പ്രകോപനത്തിന് മുഖ്യകാരണം. 100ലേറെ പേര്‍ യോഗത്തിനത്തെി. കുറ്റിച്ചിറ യൂത്ത് ലീഗ് പ്രസിഡന്‍റ് പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.സി സെക്രട്ടറി എയര്‍ലൈന്‍സ് അസീസ്, ലീഗ് കുറ്റിച്ചിറ ശാഖാ പ്രസിഡന്‍റ് സി.കെ.എം. ഹംസക്കോയ, ശാഖാ സെക്രട്ടറി വി. ഉസ്മാന്‍, യൂത്ത്ലീഗ്സെക്രട്ടറി അക്ബര്‍ ശരീഫ്, എം.എസ്.എഫ് ശാഖാ പ്രസിഡന്‍റ് പി.ടി. ഫുര്‍ഖാന്‍, ശാഖാവൈസ് പ്രസിഡന്‍റ് റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍സ്റ്റാര്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ.എം. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.