ആശ്രിതവിസയില്‍ അധ്യാപനത്തിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ സോപാധിക അനുമതി

റിയാദ്: നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ആശ്രിതവിസയിലുള്ള വിദേശികൾക്ക് അധ്യാപനവൃത്തിയാവാമെന്ന് തൊഴിൽ മന്ത്രാലയം അനുമതി നൽകി. നിയമനത്തിൻെറ മാനദണ്ഡവും നടപടിക്രമവും കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയത്തിലെ പ്ളാനിങ് ആൻറ് ഡവലപ്മെൻറ് വിഭാഗം അണ്ട൪സെക്രട്ടറി ഡോ. സാമി അൽഹമൂദ് പുറത്തുവിട്ടു. തൊഴിൽ മന്ത്രാലയത്തിൻെറ ‘അജീ൪’ സംവിധാനം വഴി അടുത്താഴ്ച മുതൽ നിയമനമാവാമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ സ്കൂളുകൾ, ആൺകുട്ടികൾക്ക് മാത്രമായോ പെൺകുട്ടികൾക്ക് മാത്രമായോ രണ്ട് വിഭാഗവും ഒന്നിച്ചോ പഠിക്കുന്ന സ്വകാര്യ സ്കൂളുകൾ, കിൻറ൪ ഗാ൪ട്ടനുകൾ എന്നിവിടങ്ങളിൽ ‘അജീ൪’ വഴി അധ്യാപകരെ നിയമിക്കാം.
്പപുതിയ മാ൪ഗനി൪ദേശമനുസരിച്ച് നിയമാനുസൃതം രാജ്യത്തത്തെിയ 18 വയസ്സ് പൂ൪ത്തിയാക്കിയ അധ്യാപനത്തിനുള്ള യോഗ്യതക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ അംഗീകാരം വാങ്ങിയവ൪ക്ക് തൊഴിൽ മന്ത്രാലയത്തിൻെറ വ൪ക്ക് പെ൪മിറ്റ് കരസ്ഥമാക്കാം. 1500 റിയാൽ ഫീസ് നൽകി സ്വന്തമാക്കുന്ന വ൪ക്ക് പെ൪മിറ്റിന് ഒരു വ൪ഷമാണ് കാലാവധി. കാലാവധി തീരുന്ന വേളയിൽ മന്ത്രാലയത്തിൻെറ അനുമതിയോടെ പെ൪മിറ്റ് പുതുക്കാവുന്നതാണ്. ‘തകാമുൽ’ ഹോൾഡിങ് കമ്പനി വഴിയാണ് അജീ൪ സംവിധാനം നടപ്പാക്കുന്നത്. ഒക്ടോബ൪ 16ന് മന്ത്രാലയം പുറത്തിറക്കിയ 5893ാം നമ്പ൪ കരാറിൻെറ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതി. വിദേശ ജോലിക്കാരുടെ ആശ്രിതരിൽ ഒരാൾക്ക് മാത്രമേ ജോലിക്ക് അനുമതിയുള്ളൂ.  
അജീ൪ വ്യവസ്ഥയനുസരിച്ച് അധ്യാപകരെ ജോലിക്ക് വെക്കുന്ന സ്ഥാപനം തൊഴിൽ മന്ത്രാലയത്തിൻെറ നിതാഖാത് നിബന്ധനകൾ പാലിച്ചിരിക്കണം. ആവശ്യമായ അനുപാതം സ്വദേശികളെ നിയമിച്ച് നിതാഖാത്തിൽ പ്ളാറ്റിനം, ഉയ൪ന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങൾക്കാണ് അജീ൪ വ്യവസ്ഥയനുസരിച്ച് ജോലിക്കാരെ നിയമിക്കാനാവുക. തൊഴിലെടുക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ സ്വയം വിരമിക്കുകയോ ചെയ്യുന്ന വേളയിൽ എക്സിറ്റ് വിസയിൽ തിരിച്ചയക്കാൻ തൊഴിലുടമക്ക് അധികാരമുണ്ടാവില്ളെന്നും മറിച്ച് അവ൪ക്ക് ഇഖാമയുള്ള കാലമത്രയും ആശ്രിതരായി രാജ്യത്ത് തുടരാമെന്നും മാ൪ഗനി൪ദേശത്തിൽ പറയുന്നു.
സൗദിയിൽ കഴിയുന്ന യോഗ്യരായ ആശ്രിതരെ ഉപയോഗിച്ച് രാജ്യത്തെ വിദ്യഭ്യാസ മേഖല നേരിടുന്ന അധ്യാപകരുടെ കമ്മി നികത്താനാണ് പ്രത്യേക അനുമതി നൽകുന്നതെന്നു അണ്ട൪സെക്രട്ടറി വിശദീകരിച്ചു.  www.ajeer.com.sa എന്ന വെബ്സൈറ്റ് വഴി റജിസ്റ്റ൪ ചെയ്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചവ൪ക്കാണ് പെ൪മിറ്റ് ലഭിക്കുകയെന്ന് ഡോ. സാമി അൽ ഹമൂദ് കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.