പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്താന്‍ വീണ്ടും ശ്രമം

കുവൈത്ത് സിറ്റി: പ്രവാസി യാത്രക്കാരൻെറ കൈവശം പാ൪സൽ വഴി ഗൾഫിലേക്ക് മയക്കുമരുന്ന് കടത്താൻ വീണ്ടും ശ്രമം. ബാഗേജ് തൂക്കം കൂടുതലായതിനാൽ പൊതി എടുക്കാതിരുന്ന മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്. മാസങ്ങൾക്കിടെ മലയാളി യാത്രക്കാരൻ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള നാലാമത്തെ ശ്രമമാണിത്.
തിരുവനന്തപുരം വെമ്പായം തേക്കാട് സ്വദേശി അൻസാ൪ ആണ് നാട്ടുകാരനുവേണ്ടി അയാളുടെ സുഹൃത്ത് കൊടുത്ത മയക്കുമരുന്ന് അടങ്ങിയ പൊതി കൊണ്ടുവരാത്തതിനാൽ കുവൈത്തിൽ കസ്റ്റംസ് അധികൃതരുടെ പിടിയിലാവുന്നതിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 27ന് തിരുവനന്തപുരത്തുനിന്ന് കുവൈത്ത് എയ൪വേയ്സിൽ പുറപ്പെട്ട തൻെറ കൈവശം താൻ ആറുമാസം മുമ്പ് വീട്ടുജോലി വിസയിൽ കുവൈത്തിൽ കൊണ്ടുവന്ന തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി നൗഫലിനുവേണ്ടിയാണ് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ആഷിഖ് എന്നയാൾ പൊതി തന്നതെന്ന് അൻസാ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നൗഫലിനെയും വീട്ടുകാരെയും അടുത്തുപരിചയമുണ്ടായിരുന്നു.
27ന് രാവിലത്തെന്നെ നൗഫലിൻെറ മാതാവ് ഇറച്ചിയടങ്ങിയ മറ്റൊരു പൊതി കൊണ്ടുവന്ന് ഏൽപിച്ചിരുന്നു.
നൗഫലിൻെറ സുഹൃത്തായ ആഷിഖിന് എന്തോ സാധനം നൗഫലിന് കൊടുത്തുവിടാനുണ്ടെന്ന് മാതാവ് പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് വൈകീട്ട് അയാൾ കൊണ്ടുവന്ന പൊതി വാങ്ങിയത്.
ടീഷ൪ട്ടും അച്ചാറുമാണ് പൊതിയിലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അനുവദനീയമായതിലും തൂക്കം കൂടുമെന്ന് കണ്ടപ്പോൾ അച്ചാ൪ മാറ്റിവെക്കുകയും ടീഷ൪ട്ട് മാത്രം കൊണ്ടുവരുകയും ചെയ്തു.
ഇന്നലെ അച്ചാ൪ ഉപയോഗിക്കാമെന്ന് കരുതി വീട്ടുകാ൪ തുറന്നുനോക്കിയപ്പോഴാണ് അതിൽ പൊതിയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. പുറത്തെടുത്തു നോക്കിയപ്പോൾ കഞ്ചാവ് ആണെന്ന് മനസ്സിലായി. ഇതോടെ ഇവിടെ നൗഫലിനെ ചോദ്യംചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചതായും അൻസാ൪ പറഞ്ഞു.
നാട്ടിൽ വിവരം പൊലീസിനെ അറിയിച്ചശേഷം പൊതി ഏൽപിച്ച ആഷിഖിനെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് അൻസാറിൻെറ വീട്ടുകാരും സുഹൃത്തുക്കളും.
കുവൈത്തിൽ ആറു മാസത്തിനിടെ നാലാം തവണയാണ് സമാന സംഭവം റിപ്പോ൪ട്ട് ചെയ്യപ്പെടുന്നത്. ഏപ്രിലിൽ ഒരാഴ്ചക്കിടെ കോഴിക്കോട് നടുവണ്ണൂ൪ സ്വദേശിയും കൊല്ലം അമ്പലക്കുന്ന് സ്വദേശിയും ഇതുപോലെ മയക്കുമരുന്ന് കടത്തുകാരുടെ കുടുക്കിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ, ജൂണിൽ കാസ൪കോട് കാഞ്ഞങ്ങാട് സ്വദേശി റാഷിദ് ഇത്തരം ചതിയിൽപ്പെട്ട് ജയിലിലായി.
കുവൈത്തിലുള്ള സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരം നാട്ടിൽനിന്ന് ഏൽപിച്ച പൊതി കൊണ്ടുവന്ന റാഷിദിനെ മയക്കുമരുന്ന് കണ്ടെടുത്തതിനെ തുട൪ന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുകയായിരുന്നു.
പിന്നീട് മലയാളി സാമൂഹിക പ്രവ൪ത്തകരുടെ നിരന്തര ഇടപെടലുകളെ തുട൪ന്നാണ് റാഷിദ് ജാമ്യത്തിലിറങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.