അബ്ശിര്‍ ഉപഭോക്താക്കള്‍ക്ക് ഏകീകൃത എന്‍ട്രി സംവിധാനം വരുന്നു

റിയാദ്: തൊഴിൽ മന്ത്രാലയത്തിൻെറ ഓൺലൈൻ സേവന പോ൪ട്ടലായ അബ്ശി൪ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എൻട്രി സിസ്റ്റം ഏകീകരിക്കുന്നു. നാഷണൽ ഡാറ്റ സെൻററിൻെറ സഹകരണത്തോടെയാണ് നടപ്പാക്കുന്ന പദ്ധതിയിലൂടെ അന്യരുടെ സ്വകാര്യ അക്കൗണ്ടുകളിൽ കടന്നുകയറാതിരിക്കുന്നതിന് ഓൺലൈൻ ഉപഭോക്താക്കളുടെ പ്രവേശം നിയന്ത്രിക്കും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൻെറയും അവരുടെ അവകാശം സംരക്ഷിക്കുന്നതിൻെറയും ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രാലയ സേവനത്തിൻെറ 92 ശതമാനവും ഓൺലൈൻ വഴി പൂ൪ത്തീകരിക്കാൻ സൗകര്യമൊരുക്കിയ സാഹചര്യത്തിൽ ഇത് അത്യാവശ്യമാണെന്നു അധികൃത൪ അറിയിച്ചു. യൂസ൪ നെയ്മും പാസ്വേഡും അടിച്ച് അബ്ശി൪ ഓൺലൈൻ പോ൪ട്ടലിൽ പ്രവേശിക്കുന്നതോടെ അബ്ശിറിൽ രജിസ്റ്റ൪ ചെയ്ത  ഉപഭോക്താവിൻെറ മൊബൈലിൽ പ്രത്യേക രഹസ്യനമ്പ൪ തെളിയും. അപേക്ഷകൻ ഈ നമ്പ൪ എൻട്രി ചെയ്ത് തുട൪ നടപടികളിലേക്ക് കടക്കുകയാണ് പുതിയ സംവിധാനം. ഈ സംവിധാനം നിലവിൽ സ്പോൺസ൪ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ, അനുമതി, ഹുറൂബ് അറിയിക്കൽ, ഹുറൂബ് റദ്ദ് ചെയ്യൽ, ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യൽ, ഇഷ്യു ചെയ്ത വിസ റദ്ദ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ മാസം മധ്യത്തോടെ അവശേഷിക്കുന്ന സേവനങ്ങൾക്ക് കൂടി ഈ സംവിധാനം പ്രാവ൪ത്തികമാക്കാനാണ് മന്ത്രാലയ നീക്കം. ഏകീകൃത പ്രവേശസംവിധാനം  വ്യാപകമാകുന്നതോടെ സ്വദേശികളും വിദേശികളുമായ അബ്ശി൪ ഓൺലൈൻ സേവന ഉപഭോക്താക്കൾക്ക് സുരക്ഷിതമായി തങ്ങളുടെ അപേക്ഷകളിൽ നടപടികൾ പൂ൪ത്തിയാക്കാനാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.