സൗദി വിമാനത്താവളങ്ങളില്‍ വ്യക്തിഗത ടാക്സികള്‍ നിര്‍ത്തലാക്കും

റിയാദ്: സൗദി വിമാനത്താവളങ്ങളിൽ സ്വദേശിവ്യക്തികൾ നടത്തുന്ന ടാക്സി സ൪വീസ് നി൪ത്തിലാക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഉന്നത നിലവാരമുള്ള ടാക്സി കമ്പനികളുമായി കരാറുണ്ടാക്കുന്നതിൻെറ ഭാഗമായാണ് വ്യക്തിഗത ടാക്സികളുടെ സേവനം അവസാനിപ്പിക്കുന്നതെന്ന് അതോറിറ്റി വക്താവ് ഖാലിദ് അൽഖൈബരി പറഞ്ഞു. യാത്രക്കാ൪ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായി ഡ്രൈവ൪മാരെ ഇലക്ട്രോണിക് സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാനും കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും ട്രാക്കിങ് സംവിധാനമുള്ള ടാക്സികൾക്കാണ് പുതിയ സംവിധാനത്തിൽ അനുമതി ലഭിക്കുക. യാത്രക്കാ൪ക്ക് പരാതിയുണ്ടെങ്കിൽ വാഹനത്തിലിരുന്ന് തന്നെ രേഖപ്പെടുത്താനും കൺട്രോൾ റൂമിൽ അറിയിക്കാനും ടാക്സി കാറുകളിൽ സൗകര്യമുണ്ടായിരിക്കും. വ്യക്തികൾ നടത്തുന്ന ടാക്സികൾ നി൪ത്തലാക്കുന്നതോടെ രണ്ടായിരം സ്വദേശികൾക്ക് തൊഴിൽ നഷ്ടിപ്പെടുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി കണക്കാക്കുന്നത്. എന്നാൽ സ്വദേശിവത്കരണ മാനദണ്ഡം പുതിയ കമ്പനികളിലും നടപ്പാക്കുമെന്നതിനാൽ നിലവിലുള്ള സേവനം നി൪ത്തിവെക്കുന്നതിലൂടെ സ്വദേശികൾക്ക് വരുന്ന ജോലി നഷ്ടം മറ്റൊരു സംവിധാനത്തിലൂടെ പരിഹരിക്കുമെന്നും വക്താവ് വിശദീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.