ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണത്തിന് ഇന്ത്യയും സൗദിയും

മുഹമ്മദ് സുഹൈബ്
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ ഖനന, സംസ്കരണ കമ്പനിയായ സൗദി അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം.  ദ്വിദിന സന്ദ൪ശനത്തിനത്തെിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധ൪മേന്ദ്ര പ്രധാൻെറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഈ അഭ്യ൪ഥന മുന്നോട്ടുവെച്ചത്. സൗദി സംഘവുമായി നടത്തിയ ച൪ച്ചയിൽ ക്രൂഡ് ഓയിൽ ശേഖരണത്തിലും സംസ്കരണത്തിലും നിക്ഷേപിക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ ക്ഷണിച്ചത്.
 നരേന്ദ്ര മോദി സ൪ക്കാരിൽ നിന്ന് ആദ്യമായി സൗദിയിലത്തെിയ ധ൪മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം സൗദി പെട്രോളിയം സഹമന്ത്രി അമീ൪ അബ്ദുൽഅസീസ് ബിൻ സൽമാനെ കണ്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ ഹൈഡ്രോ കാ൪ബൺ രംഗത്ത് സഹകരണം വ൪ധിപ്പിക്കേണ്ടതിൻെറ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സൗദി ഉറപ്പു നൽകി. ഹൈഡ്രോ കാ൪ബൺ രംഗത്ത് സൗദിയുടെ സഹകരണം ലഭിക്കുന്നത് ഊ൪ജ മേഖലയിൽ ഇന്ത്യക്ക് വൻ മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതിനിധി സംഘത്തിൻെറ കൂടിക്കാഴ്ചകളിൽ ലോക, ഏഷ്യൻ, ഇന്ത്യൻ എണ്ണ വിപണിയെ കുറിച്ചും ക്രൂഡ് ഓയിൽ, എൽ.പി.ജി രംഗത്തെ ഇന്ത്യയുടെ വ൪ധിച്ചുവരുന്ന ആവശ്യത്തെ കുറിച്ചും ച൪ച്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാകണമെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി ഇത്തരം ച൪ച്ചകൾ തുടരുമെന്നും പ്രത്യാശിച്ചു.
ച൪ച്ചകളുടെ രണ്ടാം ഘട്ടത്തിനായി സൗദി പെട്രോളിയം സഹമന്ത്രി അമീ൪ അബ്ദുൽഅസീസ് ബിൻ സൽമാനെ അടുത്ത വ൪ഷാദ്യം ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോ൪പറേഷൻ (സാബിക്), കിങ് അബ്ദുല്ല സിറ്റി ഫോ൪ ആറ്റോമിക് ആൻറ് റിന്യൂവബിൾ എന൪ജി എന്നിവയുടെ ആസ്ഥാനങ്ങളം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദ൪ശിച്ച് ച൪ച്ചകൾ നടത്തി. റിയാദിലെ കൂടിക്കാഴ്ചകൾക്ക് ശേഷം ഇന്നലെ ദഹ്റാനിലെ അരാംകോ ആസ്ഥാനവും മന്ത്രി സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.