ലോറി വാഹനങ്ങളിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്

അടൂര്‍: റേഷനരിയുമായി വന്ന ലോറി രണ്ട് ഓട്ടോകളിലും ഇന്നോവ കാറിലുമിടിച്ച് റോഡിന് കുറുകെ മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍മാരായ അടൂര്‍ കരുവാറ്റ കങ്കോട്ടുകുഴി പുത്തന്‍വീട്ടില്‍ ദാനിയേല്‍കുട്ടി (ഷാജി-33), കുരമ്പാല പെരുമ്പുളിക്കല്‍ തെങ്ങുംവിളയില്‍ രാധാകൃഷ്്ണന്‍ (44), ഓട്ടോ യാത്രക്കാരായ അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥികളായ തൂവയൂര്‍ സുജി മന്ദിരം സുധി (17), നൂറനാട് പണയില്‍ സതീഷ് ഭവനം സന്ദീപ് (17), ലോറി ഡ്രൈവര്‍ ആവണീശ്വരം വിളക്കുടി പനവിളവീട്ടില്‍ സുരേഷ് (41), ലോറി ക്ളീനര്‍ ആവണീശ്വരം അഴകത്ത്് പുത്തന്‍ വീട്ടില്‍ ബിജു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ദാനിയേല്‍കുട്ടിയെയും രാധാകൃഷ്ണനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12.15ന്് അടൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറാണ് അപകടം. ആവണീശ്വരം എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് റേഷനരിയുമായി അടൂര്‍ ശ്രീമൂലം ചന്തക്ക് സമീപമുള്ള അഞ്ചാം നമ്പര്‍ റേഷന്‍ മൊത്ത വ്യാപാരകേന്ദ്രത്തിലേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 205 ചാക്ക് അരിയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോ പൂര്‍ണമായും മറ്റൊരു ഓട്ടോയുടെ മുന്‍വശവും തകര്‍ന്നു. മറിഞ്ഞ ലോറിയില്‍നിന്ന് അരിച്ചാക്ക് നീക്കിയശേഷം ഇരുമ്പുവടം കെട്ടി ഫയര്‍ എന്‍ജിനുമായി ബന്ധിപ്പിച്ചാണ് ലോറി ഉയര്‍ത്തിയത്.മറിഞ്ഞ ഓട്ടോയില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്്. അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ആര്‍.ഡി.ഒ എം.എ റഹീം, അടൂര്‍ എസ്.ഐ കെ.ജി. ഗോപകുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അസി. താലൂക്ക് സപൈ്ള ഓഫിസര്‍ ആര്‍. പത്മകുമാറിന്‍െറ നേതൃത്വത്തില്‍ ലോറിയിലെ അരിചാക്ക് മറ്റു വാഹനങ്ങളില്‍ കയറ്റി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.