മട്ടാഞ്ചേരിയില്‍ തീപിടിത്തം; ബേക്കറിയും വീടും കത്തിനശിച്ചു

മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ രണ്ടിടങ്ങളിലായുണ്ടായ തീപിടിത്തത്തില്‍ ആറര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. തോപ്പുംപടിയിലെ ഷീബ ബേക്കറിക്കും ഈരവേലിയിലെ ഒരുവീടിനുമാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ടിടത്തും തീപിടിത്തമുണ്ടായത്. തോപ്പുംപടി പള്ളിക്ക് മുന്‍വശത്തുള്ള ഷീബ ബേക്കറിയില്‍ തീപിടിത്തത്തില്‍ നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കടയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പള്ളി വികാരിയാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. എന്നാല്‍, ഫയര്‍ഫോഴ്സ് ഒരുമണിക്കൂറോളം വൈകിയാണ് സംഭവസ്ഥലത്തത്തെിയത്. അപ്പോഴേക്കും ബേക്കറി ഏതാണ്ട് പൂര്‍ണമായും കത്തിയിരുന്നു. നാട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്സാണ് തീകെടുത്തിയത്. ബേക്കറി ഉല്‍പന്നങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും നശിച്ചു. മൈദ മിക്സര്‍, കേക്ക് മിക്സര്‍, ഫ്രിഡ്ജ്, ഫ്രീസര്‍, ഫര്‍ണിച്ചറുകള്‍, ബോര്‍മ പലഹാരങ്ങള്‍ എന്നിവയും നശിച്ചു. ക്ളബ് റോഡ്, ഗാന്ധിനഗര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് ഫയര്‍ യൂനിറ്റുകളാണ് തീയണക്കാനത്തെിയത്. മട്ടാഞ്ചേരി ഈരവേലി ജങ്ഷനിലും തീപിടിത്തമുണ്ടായി. യൂനുസ് എന്നയാളുടെ വീടിന്‍െറ താഴത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന ബീരാന്‍െറ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണക്കുകയായിരുന്നു. വീട്ടിലെ ഫ്രിഡ്ജ് അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു. വീടിന്‍െറ മതിലുകള്‍ക്കും വിള്ളല്‍ ഉണ്ടായി. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടിടത്തും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.