റിയാദ്: സിനിമ പ്രദ൪ശനത്തിന് തിയറ്ററുകൾ അനുവദിക്കുന്ന കാര്യം സൗദി സാംസ്കാരിക മാധ്യമ മന്ത്രാലയത്തിൻെറ പരിഗണനയിലുണ്ടെന്ന് ദൃശ്യ, ശ്രാവ്യ മാധ്യമ വിഭാഗം മക്ക മേഖല മേധാവി ഹംസ അൽ ഗുബൈശി പറഞ്ഞു. സൗദി വിനോദരംഗത്തേക്ക് സിനിമ വൈകാതെ കടന്നുവരുമെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ മന്ത്രാലയം പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ‘ഡിജിറ്റൽ ദൃശ്യമാധ്യമം’ എന്ന തലക്കെട്ടിൽ തലസ്ഥാനത്തെ കിങ്ഡം ടവറിലുള്ള ഫോ൪ സീസൺ ഹോട്ടലിൽ ചേ൪ന്ന യോഗത്തിലാണ് ഹംസ അൽഗുബൈശി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനുകളിൽ സിനിമ നി൪മാണം, വിതരണം, പ്രദ൪ശനം തുടങ്ങിയവയും സെപ്റ്റംബറിൽ ഉൾപ്പെടുത്തിയിരുന്നു.
സിനിമ തിയറ്ററുകൾ നി൪മിക്കാനും പ്രദ൪ശനം നടത്താനും സ്വകാര്യ മുതൽമുടക്കുകാ൪ മുന്നോട്ടുവന്നിട്ടുണ്ട്. മന്ത്രാലയത്തിൻെറ നിയന്ത്രണത്തിന് വിധേയമായാണ് പ്രദ൪ശനം നടത്തുക. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ നിയമാവലിയിൽ ഈ വിനോദ പരിപാടി കൂടി ഉൾപ്പെടുത്തിയ ശേഷമായിരിക്കും അനുമതി പരിഗണിക്കുക. ആധുനിക മാധ്യമങ്ങളെക്കുറിച്ചും അവക്ക് രാഷ്ട്രം ഏ൪പ്പെടുത്തിയ നിയമങ്ങളെക്കുറിച്ചും യുവാക്കൾക്കിടയിലുള്ള അറിവില്ലായ്മ മൂലം ലൈസൻസ് നേടാതെ തന്നെ യൂട്യൂബ് ചിത്രങ്ങളും സൃഷ്ടികളും നി൪മിച്ച് പ്രക്ഷേപണം ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അൽഗുബൈശി പറഞ്ഞു. ചിത്രീകരണം, പ്രസാരണം, പ്രക്ഷേപണം എന്നിവയുടെ നിയമങ്ങൾ സാംസ്കാരിക, മാധ്യമമന്ത്രാലയത്തിന് കീഴിലെ ദൃശ്യ, ശ്രാവ്യ മാധ്യമ അതോറിറ്റിയുടെ നിയമാവലി പരാമ൪ശിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ ‘ടെലിവിഷൻ ചാനലുകളും പ്രക്ഷേപണത്തിൻെറ സ്വാധീനവും’ എന്ന വിഷയം ഗൾഫ് റോത്താന ചാനലിലെ അബ്ദുല്ല അൽമുദൈഫി൪ അവതരിപ്പിച്ചു. ‘യൂട്യൂബും ജനങ്ങളിലത്തൊനുള്ള നൂതന വഴികളും’ എന്ന തലക്കെട്ടിലുള്ള ച൪ച്ചക്ക് അൽ ഇഖ്ബാരിയ്യ ചാനലിലെ അബ്ദുറഹ്മാൻ അൽഹുസൈൻ നേതൃത്വം നൽകി. ‘പ്രദ൪ശന ഉള്ളടക്കവും മൂല്യവും’ എന്ന വിഷയം അൽഅറബ് ചാനലിലെ അബ്ദുല്ല അൽമൻഖൂ൪ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.