പരസ്പര സഹകരണം രാജ്യ പുരോഗതിക്ക് ആധാരം- ഒ.രാജഗോപാല്‍

ഷാ൪ജ : വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ പരസ്പര സഹകരണവും സൗഹാ൪ദവും  ഊട്ടിയുറപ്പിക്കുന്നത് രാജ്യ പുരോഗതിക്ക് വഴിതെളിയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി.നേതാവുമായ ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു.  വീട്ടുവീഴ്ചയും പരസ്പര സ്നേഹവും ത്യാഗവും നിറഞ്ഞ സഹകരണം ദൈവ കൃപ കൂടിയുണ്ടെങ്കിൽ മാത്രമേ വിജയത്തിലത്തെുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
     മരുഭൂമിയിലെ പരുമല എന്ന് വിശേഷിപ്പിക്കുന്ന ഷാ൪ജ സെൻറ് ഗ്രിഗോറിയോസ് ഓ൪ത്തഡോക്സ് ഇടവകയുടെ ഈ വ൪ഷത്തെ കൊയ്ത്തുൽസവമായ  ആദ്യ ഫലപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാൽ. ഈശ്വര വിശ്വാസികൾക്ക് എല്ലാ പ്രയത്നങ്ങളും ദൈവത്തിൽ അ൪പ്പിക്കാനുള്ള മനസ്സുണ്ടാകണം. ആത്യന്തികമായ പരമസത്യം എല്ലാത്തിനും ഒന്നാണ്. അത് പലരീതിയിലും ഭാഷയിലും ആചാരത്തിലും അറിയപ്പെടുന്നുവെന്ന് മാത്രം.  എല്ലാ മത വിഭാഗങ്ങളും എത്തിപ്പെടുന്നത് ഒരേ കേന്ദ്ര ബിന്ദുവിലാണ്. അതുകൊണ്ട് തന്നെ ലോക ജനത ആരാധിക്കുന്നതും വിശ്വസിക്കുന്നതും പ്രാ൪ഥിക്കുന്നതും ഒരേ ദൈവത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
     വികാരി ഫാ. യാക്കോബ് ബേബി അധ്യക്ഷത വഹിച്ചു. ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് കെ.ബാലകൃഷ്ണൻ, ഉമ്മൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിക്സൺ ബേബി, എസ്.ബി.ടി മാനേജ൪  ശ്രീപ്രകാശ്, മലങ്കര ഓ൪ത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം പി.ജി.മാത്യു, ദൽഹി ഭദ്രാസന കൗൺസിൽ അംഗം  കെ.ജി.നൈനാൻ, ഇടവക ട്രസ്റ്റി ജോ൪ജ് കുട്ടി, സെക്രട്ടറി ജോസ് വി ജോൺ, ജനറൽ കൺവീന൪ എബി എം ജോ൪ജ് എന്നിവ൪ പ്രസംഗിച്ചു.
സഹ വികാരി അജി കെ ചാക്കോ സ്വാഗതം പറഞ്ഞു.
. കാലത്ത് ചെണ്ടമേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉത്സവത്തിന്‍്റെ ഭാഗമായി കേരളത്തനിമയുള്ള പരമ്പരാഗത ഭക്ഷണങ്ങളുടെ വിൽപനയും പ്രദ൪ശനവും ഉണ്ടായിരുന്നു. ഒന്നര ക്വിൻറൽ മരച്ചീനിയാണ് ഉത്സവത്തിൻെറ ഭാഗമായി ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി കൊണ്ടുവന്നത്. കുട്ടനാടിന്‍്റെ തനതായ ശൈലിയിലുള്ള മീൻ വിഭവങ്ങളും നാടൻ പലഹാരങ്ങളും മറുനാടൻ വിഭവങ്ങളും അടങ്ങിയ രുചികൂട്ടുകളുടെ വിൽപന സ്റ്റാളുകളിൽ നല്ല തിരക്കായിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നായി നൂറു കണക്കിനാളുകൾ ആഘോഷ പരിപാടികളിൽ  സംബന്ധിച്ചു. രാത്രിയിൽ  വിവിധയിനം കലാപരിപാടികളും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.