സൗദിയിലത്തെുന്ന എന്‍ജിനീയറിങ് ബിരുദക്കാരില്‍ 80 ശതമാനത്തിനും വ്യാജ സര്‍ട്ടിഫിക്കറ്റ്

ജിദ്ദ: എൻജിനീയറിങ് തൊഴിലുകൾക്ക് അംഗീകാരം നൽകുന്നതിന് രൂപപ്പെടുത്തിയ പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതായി സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചു. ഒമ്പതു രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ധാരണയിലത്തെി. എൻജിനീയറിങ് ബിരുദങ്ങളുമായി  രാജ്യത്ത് പ്രവേശിക്കുന്നവരിൽ 80 ശതമാനത്തിൻെറയും പക്കലുള്ളത് വ്യാജ സ൪ട്ടിഫിക്കറ്റുകളാണെന്ന് കണ്ടത്തെിയിട്ടുണ്ടെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാസി സഈദ് അൽഅബ്ബാസി വ്യക്തമാക്കി. വിവിധ രാജ്യക്കാരായ 1,600 ഓളം പേരെ ഇത്തരം സ൪ട്ടിഫിക്കറ്റുമായി പിടികൂടിയിട്ടുണ്ട്. ഇക്കാര്യമാണ് തൊഴിൽ പദ്ധതി എത്രയുംവേഗം നടപ്പാക്കാൻ കൗൺസിൽ ഓഫ് എൻജിനീയേഴ്സിനെ പ്രേരിപ്പിച്ചതെന്നും അൽ അബ്ബാസി പറഞ്ഞു.  എൻജിനീയ൪മാരുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക, അംഗീകൃത മേഖലകളിൽ തൊഴിൽ സാഹചര്യം കുറ്റമറ്റതാക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. എൻജിനീയ൪ പ്രൊഫഷൻ അംഗീകരിക്കുന്നതിൻെറ ഭാഗമായി വിദേശികളായ എൻജിനീയ൪മാ൪ കൗൺസിൽ ഓഫ് എൻജിനീയേഴ്സിൻെറ പ്രവ൪ത്തനങ്ങളിൽ ചേരുകയും കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യണം. ഓരോരുത്തരും അവരുടെ പ്രൊഷണൽ മേഖലയിലായിരിക്കും പ്രവ൪ത്തിക്കുക. എൻജിനീയ൪മാ൪ നേരിടുന്ന തൊഴിൽപരവും സാങ്കേതികവുമായ എല്ലാ പ്രശ്നങ്ങളും യോഗത്തിൽ വിലയിരുത്തപ്പെടുമെന്നും ഡോ. അൽഅബ്ബാസി പറഞ്ഞു.
വ്യാജ സ൪ട്ടിഫിക്കറ്റുകൾ കണ്ടത്തെുന്നതിന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് വിവിധ പരിശോധനാ രീതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പ്രത്യേകമായി രൂപീകരിക്കപ്പെട്ട വിഭാഗവുമായി സഹകരിച്ചാണ് പരിശോധനാ പ്രക്രിയ നടത്തുക. ഇങ്ങനെ കണ്ടത്തെുന്ന വ്യാജ സ൪ട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് രാജ്യങ്ങൾക്ക് കൈമാറും. വ്യാജ സ൪ട്ടിഫിക്കറ്റിൽ പരാമ൪ശിക്കുന്ന സ൪വകലാശാലകളുമായി ബന്ധപ്പെടാനും സംവിധാനമുണ്ടെന്നും ഡോ. ഖാസി സഈദ് അൽഅബ്ബാസി പറഞ്ഞു. പുതിയ കണക്ക് പ്രകാരം സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ 2,20,000 പേ൪ റജിസ്റ്റ൪ ചെയ്തിട്ടുണ്ടെന്നും അതിൽ 40,000 സ്വദേശികളാണെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.