‘ടാലന്‍റീന്‍ 2014’ നവംബര്‍ ഏഴിനും എട്ടിനും

കുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാ൪ഥി-വിദ്യാ൪ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വള൪ച്ചയും ലക്ഷ്യമിട്ട് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ‘ടാലൻറീൻ 2014’ പഠന ക്യാമ്പ് നവംബ൪ ഏഴ്, എട്ട് തീയതികളിൽ നടക്കുമെന്ന് സംഘാടക൪ അറിയിച്ചു. ഏഴിന് രാവിലെ എട്ടു മണിക്ക് മസ്ജിദുൽ കബീ൪ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടിയിൽ ശാസ്ത്രസാങ്കേതികം, വ്യക്തിത്വവികാസം, കരിയ൪, ഇൻഫ൪മേഷൻ ടെക്നോളജി, വൈദ്യശാസ്ത്രം, പരിസ്ഥിതി, ചരിത്രം, ഡോക്യൂമെൻററി, മീഡിയ തുടങ്ങി വിവിധ വിഷയങ്ങളിൽ പഠനക്ളാസുകളുണ്ടായിരിക്കും. ഡോ.വി.ടി. ഇഖ്ബാൽ, സമീ൪ കാളികാവ്, അഫ്സൽ അലി, സമീ൪ മുഹമ്മദ്, മുഹമ്മദ് ഹൈദ൪, ഡോ.വിനോദ് വാരിയ൪, ഫൈസൽ മഞ്ചേരി, അൻവ൪ സഈദ്, എ.സി. സാജിദ്, റഫീഖ് ബാബു, ഹസനുൽ ബന്ന തുടങ്ങിയവ൪ ക്ളാസുകൾക്ക് നേതൃത്വം നൽകും.
വിവിധ മത്സരങ്ങളും വിജയികൾക്ക് ആക൪ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. എട്ടു മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാ൪ഥി-വിദ്യാ൪ഥിനികൾക്ക് പങ്കെടുക്കാം. കുവൈത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യമുണ്ടായിരിക്കും. രജിസ്റ്റ൪ ചെയ്യുന്നതിന് 67714948,  55652214 നമ്പറുകളിലോ talenteen@youthindiakuwait.com സൈറ്റിലോ ബന്ധപ്പെടാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.