എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടത്തെല്‍; ആരോഗ്യപരിശോധന 29ന്

പാലക്കാട്: കൊല്ലങ്കോട് മേഖലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളെ കണ്ടത്തൊനുള്ള ആരോഗ്യപരിശോധന മുതലമടയില്‍ ഒക്ടോബര്‍ 29ന് നടത്തും. കലക്ടറേറ്റില്‍ ഡി.എം.ഒ ഗണേശന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആലോചനാ യോഗത്തിലാണ് മെഡിക്കല്‍ പരിശോധന മുതലമടയില്‍ നടത്താന്‍ തീരുമാനമായത്. 2011ല്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ അസ്വാഭാവികമായ ശാരീരിക പ്രകൃതങ്ങളും രോഗികളുമായ 38 പേരെ കണ്ടത്തെിയിരുന്നു. ഇതേ കാലയളവില്‍ ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നടത്തിയ ആരോഗ്യ സര്‍വേയിലും ജില്ലയില്‍ 114 പേരെ കണ്ടത്തെിയിരുന്നതായി ഡി.എം.ഒ വേണുഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ബാധിതരെന്ന് സംശയിക്കുന്നവരില്‍ ആദ്യഘട്ടമായി നടത്തിയ സര്‍വേയുടെ ലിസ്റ്റനുസരിച്ചാണ് വിദഗ്ധരുടെ സംഘം പരിശോധന നടത്താനത്തെുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലമാണ് രോഗമെന്ന് കണ്ടത്തെിയാല്‍ കേരള സര്‍ക്കാറിന്‍െറ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ആരോഗ്യവകുപ്പ് ചര്‍ച്ചാ യോഗം സംഘടിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. എബ്രഹാമിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കത്തെുന്നത്. മുതലമട, നെല്ലിയാമ്പതി, കൊല്ലങ്കോട്, പുതുശ്ശേരി, അകത്തത്തേറ, കുമരംപുത്തൂര്‍, ഷോളയൂര്‍, പുതൂര്‍, ഒഴലപ്പതി, പുതുനഗരം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ സര്‍വേയില്‍ രോഗലക്ഷണം കണ്ടത്തെിയവര്‍ക്കാണ് ആദ്യഘട്ട പരിശോധന. മുതലമടയില്‍ പരിശോധനക്കുശേഷം മറ്റു പഞ്ചായത്തുകളില്‍ മെഡിക്കല്‍ പരിശോധന നടത്തും. ഇതിന്‍െറ തീയതി പിന്നീട് തീരുമാനിക്കും. ഒമ്പത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍. മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് എസ്.വി. ശെല്‍വന്‍ ഒഴികെ മറ്റു പഞ്ചായത്തുകളില്‍നിന്നുള്ള പ്രസിഡന്‍റുമാര്‍ എത്താത്തത് യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. മുതലമടയില്‍ മാവുകള്‍ പൂക്കാന്‍ ആരംഭിച്ചതിനാല്‍ എന്‍ഡോസള്‍ഫാന്‍ മുതലായ കീടനാശിനികള്‍ മാവില്‍ തളിക്കുന്നവര്‍ക്കെതിരെ ആരോഗ്യവകുപ്പും കൃഷിവകുപ്പും പൊലീസും സംയുക്തമായി പരിശോധനകള്‍ നടത്തണമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.