ബ്രിട്ടനുമായുള്ള ബഹ്റൈന്‍െറ ബന്ധം സുദൃഢം -കിരീടാവകാശി

മനാമ: ബ്രിട്ടനും ബഹ്റൈനും തമ്മിലുള്ള ബന്ധം സുദൃഢവും ശക്തവുമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്നെ സന്ദ൪ശിക്കാനത്തെിയ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡ൪ ഇയാൻ ലിൻഡ്സയെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ പരസ്പര ധാരണയനുസരിച്ചും നിലപാടുകൾ പാലിച്ചുമാണ് ചരിത്രപരമായ ബന്ധം നിലനിൽക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള പല പ്രശ്നങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാടുകൾ സമാനതകളുള്ളതാണ്്. അറബ്-ജി.സിസി-അന്താരാഷ്ട്ര പ്രശ്നങ്ങളും അവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചും ഇരുവരും ച൪ച്ച നടത്തി. തീവ്രവാദത്തിൻെറ മുഴുവൻ രീതികളെയും തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളിൽ ബഹ്റൈനും ബ്രിട്ടനും കൈകോ൪ത്ത് പ്രവ൪ത്തിക്കും. തീവ്രവാദത്തിനുള്ള ഫണ്ടിംഗിനെതിരെ അടുത്ത മാസം ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തെക്കുറിച്ച് ച൪ച്ച ചെയ്തു. തീവ്രവാദത്തിനുള്ള ഫണ്ടിംഗ് തക൪ക്കാനും അതുവഴി വേരോടെ തന്നെ അവയെ പിഴുതുമാറ്റാനൂം സാധിക്കും. ബഹ്റൈനുമായി പ്രത്യേക ബന്ധവും ശക്തമായ സഹകരണവും നിലനി൪ത്തുന്നതിൽ ബ്രിട്ടൻെറ നയം ശ്രദ്ധേയമാണെന്ന് ഇയാൻ ലിൻസ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.