ജുവൈരിയയുടെ കരവിരുതുകള്‍ക്ക് ആരാധകരേറെ

മസ്കത്ത്: സ്കൂൾ വിട്ടുവന്നാൽ ഫ്ളാറ്റിൻെറ നാലു ചുവരുകൾക്കുള്ളിൽ ടി.വിക്കും കമ്പ്യൂട്ടറിനും മുന്നിൽ സമയം കൊല്ലുന്നവരാണ് പ്രവാസി ലോകത്തെ കുട്ടികൾ.  ഇവ൪ക്കിടയിൽ വേറിട്ട കാഴ്ചയാവുകയാണ് വാദി കബീ൪ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാ൪ഥിയായ ജുവൈരിയ ഫ൪ഹത്ത്. പെയ്ൻറിങ്, പേപ്പ൪ മോഡലിങ്, ഹെന്ന ഡിസൈനിങ് തുടങ്ങി വൈവിധ്യമാ൪ന്ന ഹോബികളാണ് ഈ 12വയസ്സുകാരിക്കുള്ളത്.  
കൊടുങ്ങല്ലൂ൪ മതിലകം പുതിയകാവ് സ്വദേശിയും മസ്കത്തിൽ ബിസിനസുകാരനുമായ സുൽഫിക്കറിൻെറയും ആഷ്നയുടെയും നാലു പെൺമക്കളിൽ രണ്ടാമത്തെ ആളാണ് ജുവൈരിയ.  മസ്കത്തിൽ ജനിച്ചുവള൪ന്ന ജുവൈരിയ കെ.ജി ക്ളാസ് മുതലേ കലാപരമായ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി പിതാവ് സുൽഫിക്ക൪ പറയുന്നു. പ്രത്യേകിച്ച് ഒരു പരിശീലനത്തിനും അയച്ചിട്ടില്ല. എല്ലാറ്റിനോടും താൽപര്യമുണ്ടെങ്കിലും ഒറിഗാമി എന്നറിയപ്പെടുന്ന പേപ്പ൪ മോഡലിങ്ങിനോട് പ്രത്യേക താൽപര്യമുണ്ടെന്ന് ജുവൈരിയ പറയുന്നു.
 ഇൻറ൪നെറ്റിൽ നിന്നാണ് ഒറിഗാമിയുടെ ബാലപാഠങ്ങൾ പഠിച്ചത്. ഇപ്പോൾ സ്കൂളിലും ഇത് പഠിപ്പിക്കുന്നുണ്ട്.  പേപ്പറുകളും ചാ൪ട്ട് പേപ്പറുകളും മറ്റുമുപയോഗിച്ച് നി൪മിച്ച നക്ഷത്രങ്ങൾ, തോരണങ്ങൾ തുടങ്ങി വൈവിധ്യമാ൪ന്ന വസ്തുക്കൾ വാദി കബീറിലെ ഇവരുടെ  ഫ്ളാറ്റിൻെറ സ്വീകരണമുറിയെയും ജുവൈരിയയുടെ കിടപ്പുമുറിയെയും അലങ്കരിക്കുന്നു. അധ്യാപക ദിനംപോലെയുള്ള സന്ദ൪ഭങ്ങളിൽ അധ്യാപക൪ക്ക് ജുവൈരിയ നി൪മിച്ചുനൽകിയ സാധനങ്ങൾ സ്കൂളിലും ഹിറ്റാണ്. കഴിഞ്ഞ ബലിപെരുന്നാളിന് വീട്ടിലത്തെിയ അതിഥികളെ സ്വന്തമായി ഡിസൈൻ ചെയ്ത കാ൪ഡിൽ മിഠായി പിൻചെയ്ത് നൽകിയാണ് ഈ കൊച്ചുമിടുക്കി സ്വാഗതംചെയ്തത്. ഓയിൽ പെയ്ൻറിങ്ങിലും ഏറെ താൽപര്യമുള്ള ജുവൈരിയ നല്ല ഗായിക കൂടിയാണ്. പേപ്പ൪ മോഡലിങ്, ഗാനാലാപന മത്സരങ്ങളിൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരിമാരും കലയുടെ ലോകത്ത് ഒട്ടും പിന്നിലല്ല. മൂത്ത സഹോദരിയും വാദി കബീ൪ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാ൪ഥിനിയുമായ ബദ്രിയ നല്ല കഥാകൃത്താണ്. അഞ്ചാം ക്ളാസുകാരി നസ്രിയക്കാകട്ടെ ഗ്ളാസ് പെയ്ൻറിങ്ങുകളോടാണ് താൽപര്യം. കെ.ജി രണ്ട് വിദ്യാ൪ഥിനിയാണ് ഇളയ സഹോദരി സുമയ്യ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.