കോംഗോ പനി ബാധിച്ച് ഒരാള്‍ മരിച്ചു

മസ്കത്ത്: കോംഗോ പനി എന്നറിയപ്പെടുന്ന ക്രീമിയൻ കോംഗോ ഹെമറേജിക് ഫീവ൪ ബാധിച്ച് ഒമാനിൽ ഒരാൾ മരിച്ചു. രോഗം ബാധിച്ച ആറു പേ൪ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.  എബോളയെപോലെ മാരകമായ ഒന്നാണ് കോംഗോ പനി. ആഫ്രിക്കൻ രാജ്യങ്ങളിലും ബാൾക്കൻ രാജ്യങ്ങളിലുമാണ് ഇത് ആദ്യമായി കണ്ടത്തെിയത്. ഇത് ബാധിക്കുന്നവരിൽ 10 മുതൽ 30 ശതമാനം വരെയാണ് മരണസാധ്യതയെന്ന് വിദഗ്ധ൪ പറയുന്നു.
 കന്നുകാലികളുടെയും ആടുകളുടെയും ദേഹത്ത് കാണുന്ന ചെള്ളുകളിലൂടെയാണ് രോഗം പടരുന്നതെന്ന് ഖൗല ഹോസ്പിറ്റലിലെ ഡോ. അബുൽകലാം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പനിക്കൊപ്പം ദേഹ വേദന, തലകറക്കം, വയറുവേദന, കഴുത്ത് തിരിക്കുന്നതിലും വെളിച്ചത്തിലേക്ക് നോക്കുന്നതിലും ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങളിൽ ചിലത്. ആദ്യ ദിവസങ്ങളിൽ അസ്വസ്ഥതകൾ കാണിക്കുമെങ്കിലും മൂന്ന്, നാല് ദിവസത്തിനുള്ളിൽ ക്ഷീണവും ഉറക്കവും അനുഭവപ്പെടും. വിഷാദവും ചിലരിൽ കണ്ടുവരാറുണ്ട്.  വയറിൻെറ വലതു ഭാഗത്ത് മുകളിൽ വേദനയും അനുഭവപ്പെടാറുണ്ട്. രോഗം ഗുരുതരമാകുന്നതോടെ കരൾ, വൃക്ക തകരാറും തുട൪ന്ന് ശരീരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് രക്തസ്രാവവും ഉണ്ടായാണ് രോഗി മരണത്തിന് കീഴടങ്ങുന്നത്.
രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടത്തെിയിട്ടില്ല. രോഗത്തിൻെറ തീവ്രത കുറക്കുന്നതിനായുള്ള മരുന്നുകളാണ് നൽകിവരുന്നത്. രോഗി സുഖപ്പെടുന്നതിൻെറ ലക്ഷണങ്ങൾ ഒമ്പതു മുതൽ 10 ദിവസത്തിനുള്ളിൽ പ്രകടമാക്കും.
രണ്ടാഴ്ചയായിട്ടും രോഗം സുഖപ്പെടുന്നില്ളെങ്കിൽ മരണസാധ്യതയുണ്ട്. രോഗബാധയുണ്ടാകാതിരിക്കാൻ മൃഗങ്ങളുമായി ഇടപഴകുന്നവ൪ പ്രത്യേക മുൻകരുതലുകളെടുക്കണമെന്ന് അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.