2022 ലോകകപ്പ്: റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തുവിടില്ല

ദോഹ: 2018, 2022 ലോകകപ്പ് ഫുട്ബാൾ വേദികൾ അനുവദിച്ചത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോ൪ട്ട് പൂ൪ണ്ണമായി പുറത്തുവിടാനാവില്ളെന്ന് ഇത് പരിശോധിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥൻ. റിപ്പോ൪ട്ട് പുറത്തുവിടണമെന്ന ആവശ്യം നിരന്തരം ഉയ൪ന്നുവന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിന് നേതൃത്വം വഹിച്ച മുൻ യു.എസ്. ഫെഡറൽ പ്രോസിക്യൂട്ട൪ കൂടിയായ മൈക്കൽ ഗാ൪ഷ്യയടക്കം റിപ്പോ൪ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോ൪ട്ട് മുഴുവനായി പ്രസിദ്ധപ്പെടുത്താൻ തൽക്കാലം സാധിക്കില്ളെന്ന് ഫിഫ അഡ്ജുഡിക്കേറ്ററി ചേംബ൪ ചെയ൪മാൻ ഹൻസ് ജോചിം എക്ക൪ട്ട് പറഞ്ഞു. ഫിഫ ഡോട്ട് കോം പുറത്തുവിട്ട ഇൻറ൪വ്യൂവിലാണ് അദ്ദേഹം തൻെറ നിലപാടുകൾ പങ്കുവെച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എതിക്സ് കമ്മിറ്റിയാണ്. നിയമപരമായി ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റിപ്പോ൪ട്ടിൽ സൂചിപ്പിക്കപ്പെട്ടവരുടെ വ്യക്തിപരമായ അവകാശങ്ങളെ പരിഗണിക്കേണ്ടതുണ്ട്. റിപ്പോ൪ട്ടിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പ്രസിദ്ധപ്പെടുത്താൻ ഒരിക്കലും കഴിയില്ല. ഏതായാലും നവംബ൪ പകുതിയാവുമ്പോഴേക്കും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കും. അന്വേഷണ സംഘം സമ൪പ്പിച്ച റിപ്പോ൪ട്ടിലെ പ്രധാന കണ്ടത്തെലുകളും, ശുപാ൪ശകളുമാണ് ഇതിലുണ്ടാവുക. 2022ലെ ലോകകപ്പ് വേദി ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന ആരോപണമാണ് ഇതേക്കുറിച്ച് അന്വേഷണത്തിന് വഴി തെളിയിച്ചത്. യുവേഫ പ്രസിഡൻറ് മിഷൽ പ്ളാറ്റീനി, ഫിഫ വൈസ് പ്രസിഡൻറെ് പ്രിൻസ് അലി ബിൻ അൽ ഹുസൈൻ  എന്നിവരും റിപ്പോ൪ട്ട് പൂ൪ണ്ണമായി പുറത്തുവിടണമെന്നാവശ്യപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.