ദമ്മാം ഫൈസലിയയില്‍ തൊഴിലാളി ക്യാമ്പ് കത്തി നശിച്ചു; ആളപായമില്ല

ദമ്മാം: ഫൈസലിയയിൽ മലയാളികൾ ഉൾപെടെ ആയിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് കത്തി നശിച്ചു. ഇലക്ട്രിക്കൽ പാനൽ ബോ൪ഡിൽ നിന്നുള്ള ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ൪ക്കാ൪ കരാ൪ പണികളിൽ ഏ൪പ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയുടെ ക്യാമ്പിലാണ് ഉച്ചക്ക് 12 മണിയോടെ തീ പിടുത്തമുണ്ടായത്. പോ൪ട്ടബിൾ ക്യാബിനുകളാൽ സ്ഥാപിച്ചിരുന്ന ക്യാമ്പ് ഏതാണ്ട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
നൂറിലധികം മലയാളികൾ ഉൾപെടെ വിവിധ രാജ്യക്കാരായ ആയിരത്തിലധികം തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഉച്ച സമയമായതിനാൽ വൻ ദുരന്തത്തിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ തൊഴിൽ കഴിഞ്ഞ് വന്ന തൊഴിലാളികളിലധികവും ഉറക്കത്തിലായിരുന്നു. കുറേ പേ൪ ജുമുഅ നമസ്കരിക്കാനായും പോയിരുന്നു. ശക്തമായ പുകയെ തുട൪ന്ന് ശ്വാസം മുട്ടൽ അനുഭവപെട്ടപ്പോഴാണ് പലരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. ഉണ൪ന്നവ൪ ബഹളം കൂട്ടി മറ്റുള്ളവരേയും ഉണ൪ത്തുകയായിരുന്നു. പല൪ക്കും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴികെയുള്ള എല്ലാം നഷ്ടമായി. നാട്ടിൽ പോകാനായി പലരും സ്വരൂക്കൂട്ടി വെച്ചിരുന്ന സാധനങ്ങളും പണവും അഗ്നി കവ൪ന്നു. തൊഴിലാളികൾ കൂട്ടമായി നടത്തിയ ശ്രമത്തിൽ കുറേപ്പേരുടെ പെട്ടികളും മറ്റും പുറത്തത്തെിക്കാൻ കഴിഞ്ഞു. ജുമുഅക്ക് പോയവ൪ തിരികെയത്തെിയപ്പോഴാണ് ക്യാമ്പ് അഗ്നി കവ൪ന്നത് അറിയുന്നത്. അപ്പോഴേക്കും അഗ്നിശമന സേന ക്യാമ്പ് വളഞ്ഞിരുന്നതിനാൽ ഇവ൪ക്ക് സാധനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല.11 ലധികം അഗ്നി ശമന യൂണിറ്റുകളത്തെി മണിക്കൂറുകൾക്കം തീ നിയന്ത്രണ വിധേയമാക്കി. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്യാമ്പ് നടന്നിരുന്നതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ഈ കമ്പനിയിലേക്ക് കേരളത്തിൽ നിന്ന് ഇപ്പോഴും എറണാകുളം കേന്ദ്രമായ ട്രാവൽസ് വഴി റിക്രൂട്ട് മെൻറ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും 60 ൽ അധികം പേ൪ പുതുതായി ഈ ക്യാമ്പിൽ എത്തിയതായി തൊഴിലാളികൾ പറഞ്ഞു.രണ്ട് പേ൪ വീതമാണ് ഒരു മുറിയിൽ താമസിപ്പിക്കുക എന്നാണ് റിക്രൂട്ട് മെൻറ് കമ്പനി പറഞ്ഞിരുന്നതെങ്കിലും ഇടുങ്ങിയ മുറികളിൽ 10 ലധികം ആളുകളെയാണ് താമസിപ്പിച്ചിരുന്നതെന്ന് ഇവ൪ ആരോപിക്കുന്നു. പ്രത്യേക സമയക്രമത്തിലാണ് ഇവിടെ ഏ.സി കൾ പ്രവ൪ത്തിപ്പിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രാത്രി 9.30 ക്ക് പ്രവ൪ത്തിപ്പിക്കുന്ന ഏ.സികൾ രാവിലെ 5 മണിയോടെ ഓഫാക്കും. വീണ്ടും 11.30 ന് പ്രവ൪ത്തിപ്പിക്കുന്ന ഏ.സികൾ 4.30ക്ക് ഓഫാക്കും.അതുകൊണ്ട് തന്നെ ഉച്ച സമയമായിരുന്നിട്ടും പലരും ഉറക്കത്തിലായിരുന്നു. ചില൪ പാചകത്തിനുള്ള ഒരുക്കത്തിലായിരുന്നു. തുഛമായ ശമ്പളത്തിൽ നിന്നും സ്വരൂക്കൂട്ടി  പാചകത്തിനുവേണ്ടി കരുതിയിരുന്ന സാധനങ്ങളും അഗ്നി കവ൪ന്നതോടെ തുട൪ന്നുള്ള ദിവസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണിവ൪. തീപിടുത്തത്തെ തുട൪ന്ന് കമ്പനി അധികൃത൪ എത്തി തൊഴിലാളികളെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. എങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലാണ് തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.