അബൂദബി: റുവൈസിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ടുപേ൪ മരിച്ചു. തൃശൂ൪ വടക്കാഞ്ചേരി സ്വദേശി പരേതനായ ഗംഗാധരൻെറ മകൻ മോഹനനും (37) പാകിസ്താൻ സ്വദേശിയുമാണ് മരിച്ചത്. ഷാ൪ജയിലെ സ്വകാര്യ കമ്പനിയിൽ വെൽഡിങ് സൂപ്പ൪വൈസറായി ജോലി ചെയ്യുകയാണ് മോഹനൻ. ബുധനാഴ്ച ജോലി ആവശ്യാ൪ഥം സഹപ്രവ൪ത്തകനൊപ്പം റുവൈസിൽ പോയതായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ കാ൪ നി൪ത്തി പുറത്തിറങ്ങിയ ഇരുവരെയും അതിവേഗത്തിൽ പാഞ്ഞുവന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. മോഹനൻെറ മൃതദേഹം അബൂദബി ഖലീഫ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഭാര്യ: ഗ്രീഷ്മ. രണ്ട് മക്കളുണ്ട്. മാതാവ്: തങ്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.