എടപ്പാള്‍: കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെക്കിട്ടാന്‍ സാധ്യത വിരളം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെയും ബിനാമികളുടെയും പേരിലുള്ള വസ്തുവകകള്‍ വിറ്റുകിട്ടുന്ന പണം നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കുമെന്ന പ്രചാരണം ഏറെക്കാലമായി നിലനില്‍ക്കുന്നതിന്‍െറ ആശ്വാസത്തിലായിരുന്നു നിക്ഷേപകര്‍. എന്നാല്‍, പ്രതികളുടെയും ബിനാമികളുടെയും സ്വത്തുവകകള്‍ കണ്ടത്തെി അവ വില്‍പന നടത്തി നിക്ഷേപകര്‍ക്ക് പണം വീതിച്ചുനല്‍കാന്‍ നിയമമില്ളെന്നതാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. സ്വത്തുവകകളുടെ ക്രയവിക്രയം തടയാന്‍ മാത്രമാണ് നിയമം. അതിനാല്‍ തന്നെ നിക്ഷേപസംഖ്യ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും നിരവധിപേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. കേസില്‍ നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞേക്കില്ല. കോലൊളമ്പ് നിക്ഷേപതട്ടിപ്പിലെ കോടികളുടെ തട്ടിപ്പ് കേസ് അബൂദബിയിലെ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളുടെ രേഖകള്‍ ലഭിച്ചാലേ കുറ്റപത്രം സമര്‍പ്പിക്കാനാവൂ. സി.ബി.ഐയുടെ ഇന്‍റര്‍ നാഷനല്‍ പൊലീസ് കോഓഡിനേഷന്‍ സെല്ലാണ് വിദേശ രാജ്യങ്ങളില്‍നിന്ന് രേഖകള്‍ വാങ്ങിക്കേണ്ട വിഭാഗം. ഈ വിഭാഗത്തിന് അതിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ്. ഇതിനായി സംസ്ഥാന ഡി.ജി.പി കഴിഞ്ഞവര്‍ഷം കേന്ദ്ര അഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും പിന്നീട് തുടര്‍ നടപടി ഉണ്ടായില്ളെന്നാണ് വിവരം. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കേസിലെ മൂന്നാം പ്രതി ഹൈദറിന് പെരുമ്പടപ്പില്‍ രണ്ട് ഏക്കറിലായി ഫാം, പുത്തന്‍പള്ളി പാറയില്‍ നിര്‍മാണം അവസാന ഘട്ടത്തിലത്തെിയ ബഹുനില കെട്ടിടം, ഭാര്യയുടെയും മക്കളുടെയും പേരില്‍ സ്വത്തുവകകള്‍ എന്നിവ ഉള്ളതായി ഇതിനകം അന്വേഷണസംഘം കണ്ടത്തെിയിട്ടുണ്ട്. ദുബൈയില്‍ ഹൈദര്‍ ആരംഭിച്ച സിറ്റി ഡ്യൂ കമ്പനിയില്‍ ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍ പങ്കാളിയായി ചേരുകയും പിന്നീട് സ്ഥാപനം സക്കീര്‍ ഹുസൈന്‍െറ കൈകളിലത്തെിയതുമാണ് ഹൈദറില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം. നിക്ഷേപതട്ടിപ്പ് പണം ഉപയോഗിച്ച് ഇവര്‍ ദുബൈയില്‍ 185 ലേബര്‍ ക്യാമ്പും 55 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ളാറ്റ് എന്നിവ നിര്‍മിച്ചതായും ചോദ്യംചെയ്യലില്‍ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ലേബര്‍ ക്യാമ്പ്, ഫ്ളാറ്റ് എന്നിവ അവിടുത്തെ അറബിയുടെ കൈവശമാണിപ്പോള്‍. കോടികളുടെ നിക്ഷേപതട്ടിപ്പാണ് നടന്നതെങ്കിലും തട്ടിപ്പ് സംഖ്യ എത്രയെന്നത് ഇപ്പോഴും അവ്യക്തമാണ്. നിക്ഷേപ സംഖ്യയുടെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്ന ഭയത്താല്‍ നിരവധി പേരാണ് തട്ടിപ്പിനിരയായത് സംബന്ധിച്ച് പരാതി നല്‍കാതിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.