അബൂദബി: ഹിമാലയത്തിന് മുകളിൽ യു.എ.ഇ പതാക പാറിച്ച് മറിയം അൽ ഹമ്മാദി എന്ന യുവതി ചരിത്രം കുറിച്ചു. റുവൈസ് ഹയ൪ കോളജസ് ഓഫ് ടെക്നോളജി വിദ്യാ൪ഥിനിയായ മറിയം ഈ വ൪ഷത്തെ ആഗോള ഹിമാലയൻ സാഹസിക യാത്രയിൽ പങ്കാളിയായാണ് ഹിമാലയത്തിൻെറ 5000 മീറ്റ൪ ഉയരത്തിലത്തെിയത്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൻെറ പകുതി ദൂരം താണ്ടാൻ മറിയത്തിന് സാധിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ യു.എ.ഇ സ്വദേശിയും ആദ്യ അറബ് വംശജയുമാണ് മറിയം. നേരത്തെ ദക്ഷിണധ്രുവം കീഴടക്കിയും മറിയം ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു.
രണ്ടരയാഴ്ച സമയമെടുത്താണ് മറിയവും സംഘവും ഹിമാലയത്തിൻെറ മുകളിലത്തെിയത്. ചെറുപ്പം മുതൽ സാഹസിക പ്രവ൪ത്തനങ്ങളിൽ സജീവമായിരുന്ന മറിയം ഹിമാലയ പര്യവേക്ഷണത്തിനായി ദിവസങ്ങൾ നീണ്ട തയാറെടുപ്പാണ് നടത്തിയത്. പരിശീലനത്തിൻെറ ഭാഗമായി ദിവസം മൂന്ന് മണിക്കൂ൪ നടത്തവും രണ്ട് മണിക്കൂ൪ ബൈക്കിങും നടത്തിയിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം പരിശീലനം നടത്താറുണ്ടായിരുന്നു. ഇതിന് പുറമെ മാനസികമായ തയാറെടുപ്പും നടത്തി. ദേഹം ചൂടാക്കാനുള്ള ഉപകരണങ്ങൾ, കാമറ, കൈ്ളമ്പിങ് സ്റ്റിക്, സ്ലീപിങ് ബാഗ് തുടങ്ങി അത്യാവശ്യ സാധനങ്ങൾ മാത്രമാണ് യാത്രയിൽ കൊണ്ടുപോയത്. യാത്രക്കിടയിൽ ചില ബുദ്ധിമുട്ടുകളും മറിയം നേരിട്ടു. ലഡാകിൽ വെച്ച് ശ്വാസം കിട്ടാതായതോടെ രണ്ടുതവണ ഓക്സിജൻ നൽകേണ്ടിവന്നു. ഒരുഘട്ടത്തിൽ യാത്ര നി൪ത്തി പിന്മാറാൻ വരെ ആലോചിച്ചിരുന്നുവെങ്കിലും സംഘാംഗങ്ങളുടെ പ്രോത്സാഹനത്തെ തുട൪ന്ന് മുന്നോട്ട് പോകുകയായിരുന്നുവെന്ന് മറിയം പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും കുടുംബാംഗങ്ങളെയും ഈ വേളയിൽ ഓ൪മ വന്നത്. തുട൪ന്ന് എന്തുവില കൊടുത്തും യാത്ര പൂ൪ത്തിയാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായ മറിയം യാത്രയുടെ വിശദാംശങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടായിരുന്നു. സാഹസികത രക്തത്തിൽ അലിഞ്ഞുചേ൪ന്ന മറിയത്തിൻെറ അടുത്ത ലക്ഷ്യം ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.