ചിറക്കരയില്‍ പശുവിവാദം മുറുകുന്നു; ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്പോര്

പാരിപ്പള്ളി: പശുവിതരണം നടത്തിയതില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുത്ത സംഭവത്തില്‍ വിവാദം മുറുകുന്നു. പദ്ധതിയിലെ ഗുണഭോക്താക്കളെ നിശ്ചയിച്ചതില്‍ അഴിമതി നടന്നതായാണ് പരാതി ഉയര്‍ന്നത്. പ്രസിഡന്‍റിന്‍െറ വാര്‍ഡില്‍ പ്രവര്‍ത്തനരഹിതമായ കുടുംബശ്രീ യൂനിറ്റിന്‍െറ പേരില്‍ ഇഷ്ടക്കാര്‍ക്ക് പശുക്കളെ വിതരണംനടത്തിയെന്നാണ് ആരോപണം. തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രസിഡന്‍റ് രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ രംഗത്തത്തെി. പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് സി.പി.ഐ ചിറക്കര ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച പശുക്കളെ ഏറ്റുവാങ്ങിയതും ഗുണഭോക്താക്കളെ നിശ്ചയിച്ചതും ചുമതലയുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. മാനദണ്ഡങ്ങള്‍ പ്രകാരം രേഖകളെല്ലാം പരിശോധിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചിട്ടുള്ളതെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍, ഇതിനെ ചോദ്യംചെയ്ത് പ്രതിപക്ഷകക്ഷികളും രംഗത്തത്തെി. അതേസമയം പഞ്ചായത്തിലെ പ്രധാനകക്ഷിയായ സി.പി.എം വിഷയത്തില്‍ മൗനംപാലിക്കുകയാണ്. പഞ്ചായത്ത് ഭരണത്തിലും രാഷ്ട്രീയതലത്തിലും ഏറെക്കാലമായി നിലനില്‍ക്കുന്ന സി.പി.എം-സി.പി.ഐ പോരിന്‍െറ ഫലമാണ് പ്രസിഡന്‍റിനെതിരായ നീക്കത്തില്‍ സി.പി.എം നേതൃത്വം മൗനംപാലിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.