ചാവക്കാട്: ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികള്‍ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്കരിച്ചു. മുതുട്ടൂര്‍ ഈദ്ഗാഹില്‍ മഹല്ല് ഖതീബ് സുലൈമാന്‍ അസ്ഹരി, ചാവക്കാട് വടക്കേ ബൈപാസ് ജങ്ഷനു സമീപം സംഘടിപ്പിച്ച ഈദ് ഗാഹില്‍ ടൗണ്‍ ജുമാമസ്ദിദ് ഖതീബ് ഷംസുദ്ദീന്‍ നദ്വി, ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ നിഷാല്‍ വാടനാപ്പള്ളി, അണ്ടത്തോട് ഹിറാ മസ്ജിദ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ ഹിറാ മസ്ജിദ് ഖതീബ് സൈനുദ്ദീന്‍ ഫലാഹി, കടപ്പുറം ഈദ് ഗാഹ് സല്‍വ ഓഡിറ്റോറിയം പരിസരത്ത് അസീസ് മാറമ്പള്ളി, തിരുവത്ര കോട്ടപ്പുറത്തെ സലഫി ഈദ് ഗാഹില്‍ സഗീര്‍ സലഫി എന്നിവര്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാവക്കാട് ടൗണ്‍ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹംസ ബാഖവി, മണത്തല ജുമാ മസ്ജിദില്‍ ഖതീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, ബ്ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ ഖതീബ് എം.മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, ബ്ളാങ്ങാട് സിദ്ദീഖ് പള്ളിയില്‍ കെ.മുഹമ്മദ് ബാഖവി, തൈക്കടവ് അബ്ദുല്‍ ലത്തീഫ് അഹ്സനി, തൊട്ടാപ്പ് ഫോക്കസ് മസ്ജിദില്‍ കെ.കെ അബൂബക്കര്‍ മൗലവി, അഞ്ചങ്ങാടി മുഹ്യിദ്ദീന്‍ മസ്ജിദില്‍ സുലൈമാന്‍ അന്‍വരി, കടപ്പുറം ഉപ്പാപ്പ ജുമാഅത്ത് പള്ളിയില്‍ സ്വാലിഹ് ബാഖവി, കടപ്പുറം ബുഖാറ പള്ളിയില്‍ പി മുഹമ്മദ് ബാഖവി, തെക്കന്‍ പാലയൂര്‍ ബദരിയ്യ സിദ്ദീഖ് ബദരി, തൊഴിയൂര്‍ പാലേമാവ് പള്ളിയില്‍ മുഹ്യിദ്ദീന്‍ ദാരിമി, എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, എടക്കഴിയൂര്‍ ഖാദരിയ്യ മസ്ജിദില്‍ മുഹമ്മദ്കുട്ടി ദാരിമി, കറുകമാട് ജുമാ മസ്ജിദില്‍ ബാപ്പു മുസ്ലിയാര്‍ മുക്കം വട്ടേക്കാട് ജുമാ മസ്ജിദില്‍ അബ്ദുല്‍ ഹക്കീം, അകലാട് താഹാപള്ളിയില്‍ മുഹമ്മദ് നൗമി, അകലാട് മുഹ്യിദ്ദീന്‍ പള്ളിയില്‍ അബൂബക്കര്‍ ജമാലി, അകലാട് ബദര്‍ പള്ളിയില്‍ ഉമര്‍ സീതിക്കോയ തങ്ങള്‍ അരീക്കോട്, അകലാട് ജുമാഅത്ത് പള്ളിയില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, അകലാട് കാട്ടിലെപള്ളിയില്‍ മുഹമ്മദ് മുസ്ലിയാര്‍ അകലാട് ഖാദിരിയ്യ മസ്ജ്ദില്‍ മുഹമ്മദ് മുസ്ലിയാര്‍ എരമംഗലം, മന്ദലാംകുന്ന് ജുമാഅത്ത് പള്ളിയില്‍ എം.വി കുഞ്ഞിമുഹമ്മദ് മൗലവി, അണ്ടത്തോട് ജുമാഅത്ത് പള്ളിയില്‍ മുഹമ്മദ് അഷ്റഫി, അണ്ടത്തോട് തഖ്വ മസ്ജിദില്‍ അബ്ദുല്ല ബാഖവി, തങ്ങള്‍പ്പടി ജുമാമസ്ജിദില്‍ ഹുസൈന്‍ അഷറഫി, അണ്ടത്തോട് ബീച്ച് മസ്ജിദില്‍ അബൂബക്കര്‍ ഖാസിമി എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍: തൈക്കാട് ജുമാമസ്ജിദില്‍ ഖതീബ് ഷാഫി ദാരിമി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഗുരുവായൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ ഹാജി അബ്ദുല്‍ ഖാദര്‍ ദാരിമിയുടെ നേതൃത്വത്തിലായിരുന്നു നമസ്കാരം. ചൂല്‍പുറം ജുമാമസ്ജിദില്‍ മുജീബ് റഹ്മാന്‍ ലത്തീഫിയും അരിയന്നൂര്‍ ജുമാമസ്ജിദില്‍ അബ്ദുല്‍ റഊഫും നമസ്കാരത്തിന് നേതൃത്വം നല്‍കി. കുന്നംകുളം: ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന ഈദ്ഗാഹിന് സലീം മമ്പാടും, കേച്ചേരി അല്‍ ഇസ്ലാഹ് സ്കൂള്‍ ഗ്രൗണ്ടില്‍ നഹ്മത്തുല്ലയും പെരുമ്പിലാവ് അന്‍സാര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഈദ് ഗാഹിന് ശാക്കീര്‍ വി. മൂസയും നേതൃത്വം നല്‍കി. വടുതല ഉള്ളിശേരി ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ അസീസ് മൗലവി, മുതുവമ്മല്‍ ജുമാമസ്ജിദില്‍ യൂസഫ് സഅദി, ചമ്മന്നൂര്‍ ജുമാമസ്ജിദില്‍ അലി ദാരിമി, കുന്നംകുളം ടൗണ്‍ സുന്നി ജുമാമസ്ജിദില്‍ അബ്ദുസ്സമദ് ഫൈസി എന്നിവരും നേതൃത്വം നല്‍കി. പെരുമ്പിലാവ് സലഫി മസ്ജിദുല്‍ ഫുര്‍ഖാന്‍െറ നേതൃത്വത്തില്‍ മസ്ജിദ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ നമസ്കാരത്തിനും ഖുതുബക്കും നൂറുല്‍ ഹഖ് മൗലവി നേതൃത്വം നല്‍കി. പുന്നയുര്‍ക്കുളം: വന്ദേരി ഹൈസ്കൂള്‍ അങ്കണത്തില്‍ ഈദ്ഗാഹിന് നസീര്‍ എരമംഗലം നേതൃത്വം നല്‍കി. ആല്‍ത്തറ നെസ്റ്റ് കോളജ് പരിസരത്ത് ഈദ്ഗാഹിന് ജാഫര്‍ സലഫിയും ചമ്മന്നൂര്‍ അമല്‍ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ സൈനുദ്ദീന്‍ മൗലവിയും വടക്കേകാട് നാലാംകല്ല് എം ആന്‍ഡ് ടി ഹാള്‍ അങ്കണത്തില്‍ ലുഖ്മാന്‍ മൗലവിയും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.