മലപ്പുറം: ദൈവസമര്‍പ്പിത ജീവിതത്തിനായി ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍െറ മാതൃക ഒരിക്കല്‍കൂടി അനുസ്മരിച്ച് നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ പുലരി മുതല്‍ തക്ബീര്‍ ധ്വനികളുയര്‍ന്നുതുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി ഈദ്ഗാഹില്‍ പങ്കുചേര്‍ന്നു. പ്രളയദുരിതം പേറുന്ന കശ്മീര്‍ ജനതയോടും ഗസ്സയിലും മറ്റും യുദ്ധക്കെടുതി അനുഭവിക്കുന്ന നിരപരാധികളോടും ഐക്യദാര്‍ഢ്യപ്പെട്ട് ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി മാതൃകയാകാന്‍ പെരുന്നാള്‍ ഖുതുബയില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. പെരുന്നാള്‍ നമസ്കാരാനന്തരം ഒട്ടേറെ കേന്ദ്രങ്ങളില്‍ ബലികര്‍മം നടന്നു. കുടുംബങ്ങളിലും അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും മാംസവിതരണം നടത്തി. തുടര്‍ന്ന് കുടുംബ സന്ദര്‍ശനവും സുഹൃദ് സന്ദര്‍ശനവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയാണ് ആഘോഷം കേമമാക്കിയത്. കോട്ടപ്പടി സ്റ്റേഡിയം ഗ്രൗണ്ടിലെ സംയുക്ത ഈദ്ഗാഹില്‍ മൗലവി സമീര്‍ വടുതല, വാഴക്കാട് ഐഡിയല്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തുടങ്ങിയവര്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. വൈകീട്ട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴപെയ്തത് കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുള്ള വിനോദയാത്രാ പരിപാടികള്‍ക്ക് ചെറിയ മങ്ങലേല്‍പ്പിച്ചു. മഞ്ചേരി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ അബ്ദുല്‍ ലത്തീഫ് ബസ്മല ഈദ്ഗാഹിന് നേതൃത്വം നല്‍കി. മഞ്ചേരി വി.പി ഹാളില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ടി.കെ. അഷ്റഫ് നമസ്കാരത്തിന് നേതൃത്വം നല്‍കി. മഞ്ചേരി ചുള്ളക്കാട് സ്കൂള്‍ മൈതാനിയില്‍ ഈദ്ഗാഹിന് അബ്ദുറഹ്മാന്‍ ഫാറൂഖിയും പയ്യനാട് എം.ഇ.ടി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് അബൂബക്കര്‍ കാരകുന്നും നേതൃത്വം നല്‍കി. സംയുക്ത ഈദ്ഗാഹ് പൊന്നാനി ഹാര്‍ബറില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു പൊന്നാനി: ഐക്യത്തിന്‍െറ സന്ദേശം വിളച്ചോതി പൊന്നാനിയില്‍ ഇത്തവണയും സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു. പുലര്‍ച്ചെ കാര്‍മേഘങ്ങളുണ്ടായെങ്കിലും രാവിലെ ഏഴോടെ തെളിഞ്ഞ മാനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പൊന്നാനി ഫിഷിങ് ഹാര്‍ബറിലെ സംയുക്ത ഈദ്ഗാഹില്‍ പങ്കെടുക്കാനത്തെിയത്. ജമാഅത്തെ ഇസ്ലാമി-മുജാഹിദ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഇത്തവണയും പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ഈദ്ഗാഹ് ഒരുക്കിയത്. പതിനയ്യായിരത്തിലധികം പേര്‍ ഈദ്ഗാഹിലത്തെി. ഇത് ഏഴാം തവണയാണ് ഫിഷിങ് ഹാര്‍ബറില്‍ സംയുക്ത ഈദ്ഗാഹ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി പ്രതിനിധി പി.കെ. ജമാല്‍ ആണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കി ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാവിലെ ഏഴരക്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന നമസ്കാരം വിശ്വാസികളുടെ നിലക്കാത്ത പ്രവാഹത്താല്‍ 20 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. രാവിലെ നേരത്തെതന്നെ ഈദ്ഗാഹുകളിലും പള്ളികളിലും വിശ്വാസികള്‍ ഒഴുകിയത്തെി. പെരുന്നാള്‍ നമസ്കാരത്തിനായി ഈദ്ഗാഹുകളിലും പള്ളികളിലും വിപുലമായ ഒരുക്കങ്ങളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.