മസ്കത്ത്: മബേല ഖു൪ആൻ സ്റ്റഡി സ൪ക്കിളിൻെറ കീഴിൽ വനിതകൾക്കായി ഖു൪ആൻ തജ്വീദ് ക്ളാസ് ആദ്യ ബാച്ചിൻെറ ആദ്യഘട്ട പരീക്ഷ നടത്തി. 10 പേരാണ് ആദ്യഘട്ട പരീക്ഷ എഴുതിയത്. പ്രവാസി മലയാളികൾക്കിടയിൽ ഇതാദ്യമായാണ് തജ്വീദ് പരീക്ഷ നടക്കുന്നതെന്ന് സംഘാടക൪ പറഞ്ഞു. ഇനി രണ്ട് ഘട്ട പരീക്ഷകൾ കൂടി കഴിഞ്ഞ ശേഷമേ പഠിതാക്കൾക്ക് സ൪ട്ടിഫിക്കറ്റ് നൽകൂ.
പരീക്ഷാ൪ഥികൾക്കായി നടത്തിയ ഖു൪ആൻ സംഗമത്തിൽ കെ.ഐ.എ വൈസ് പ്രസിഡൻറ് മുനീ൪ വരന്തരപ്പള്ളി സംസാരിച്ചു. ഏകദൈവത്തിൽ നിന്നുള്ള വേദഗ്രന്ഥം വായിച്ച് മനസ്സിലാക്കാത്തവൻ വായുസഞ്ചാരം ലഭിക്കാത്ത ഭവനം പോലെയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ആദ്യഘട്ട പരീക്ഷയിലെ വിജയികളായ മുഹ്സിന, വലീദ, റസിയ, അഫ്റിൻ എന്നിവ൪ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.