മക്ക:വിശ്വാസിലക്ഷങ്ങളുടെ പശ്ചാത്താപവിവശമായ കണ്ണീരും പ്രാ൪ഥനയുംകൊണ്ട് തമ്പുകളുടെ നഗരമായ മിനാ ഭക്തിസാന്ദ്രമായി. ബുധനാഴ്ച മധ്യാഹ്ന നമസ്കാരം മുതൽ ‘യൗമുത്ത൪വിയ’ എന്ന മുന്നൊരുക്കനാൾ മുഴുവൻ ആരാധനകളും പ്രാ൪ഥനയും ഖു൪ആൻപാരായണവുമായി മിനാ താഴ്വര മന്ത്രമുഖരിതമായി.
ഇന്നു പുലരിയോടെ ഹജ്ജിൻെറ പ്രധാനചടങ്ങായ അറഫ സംഗമത്തിനായി മിനാ വിടുന്ന തീ൪ഥാടക൪ ഒരു നാളത്തെ ഇടവേളക്കുശേഷം വീണ്ടും മൂന്നു ദിവസം കഴിച്ചു കൂട്ടാനായി മിനായിലത്തെും. ഹജ്ജ് ക൪മത്തിലേക്കു പ്രവേശിക്കാനുള്ള നാളുകളെണ്ണി മക്കയിൽ ഹറം പരിസരമായ മ൪കസിയ്യയിലും വിളിപ്പാടകലെ അസീസിയ്യയിലും കഴിഞ്ഞവരും സൗദിയുടെ വിദൂരദിക്കുകളിൽനിന്നുള്ളവരും ദുൽഹജ്ജ് എട്ടിൻെറ പുലരിയോടെ മിനായിലേക്ക് ഒഴുകുകയായിരുന്നു.
160 രാജ്യങ്ങളിൽനിന്നത്തെിയ 13,86,905 ഹാജിമാ൪ക്കൊപ്പം അറബ് നാടുകളിലെയും സൗദി അറേബ്യയിലെയും ലക്ഷങ്ങൾ കൂടി അണിചേ൪ന്നതോടെ വ്യാഴാഴ്ച പുലരുമ്പോൾതന്നെ മിനായിലേക്കുള്ള വഴികൾ വീ൪പ്പുമുട്ടി. ആഭ്യന്തരതീ൪ഥാടകരുടെ വാഹനങ്ങൾ വിവിധ ചെക്പോയൻറുകളിൽ പരിശോധനയും നടപടിക്രമങ്ങളും പൂ൪ത്തീകരിക്കാൻ കെട്ടിക്കിടന്നതോടെ മക്കയിലേക്കുള്ള റോഡുകളിൽ ഗതാഗതം സ്തംഭിച്ചു.
അനുഷ്ഠാനരീതിയനുസരിച്ച് വ്യാഴാഴ്ച ആരംഭിക്കേണ്ട മിനാപ്രയാണം ജനലക്ഷങ്ങളുടെ സഞ്ചാരസൗകര്യം പരിഗണിച്ച് സൗദി അധികൃത൪ തലേന്നാൾതന്നെ തുടങ്ങിയിരുന്നു.
ബുധനാഴ്ച ഇശാനമസ്കാരം നി൪വഹിച്ച ശേഷം തീ൪ഥാടക൪ കാൽനടയായി ഹറംപള്ളിയിൽനിന്ന് എട്ടു കിലോമീറ്റ൪ ദൂരെയുള്ള മിനായിലെ തമ്പുകളിലേക്ക് നീങ്ങി. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ എത്തിയ ഒരു ലക്ഷത്തോളം ഹാജിമാ൪ അസീസിയ്യയിൽനിന്ന് ബുധനാഴ്ച രാത്രി പ്രയാണമാരംഭിച്ചു.
ഹറമിനു ചാരത്തുള്ള ഗ്രീൻ കാറ്റഗറിയിലെ 35,000 ഹാജിമാരും ഇതേ സമയം തന്നെ മിനാ വഴിയിൽ ഇടംപിടിച്ചു. ആശുപത്രിയിലുള്ള 50 പേരൊഴികെ എല്ലാ തീ൪ഥാടകരും മിനായിലത്തെിയതായി കോൺസൽ ജനറൽ ബി.എസ്. മുബാറക് പറഞ്ഞു. കേരളത്തിൽനിന്നുള്ള മുഴുവൻ പേരും രാവിലെ 11ഓടെ തമ്പുകളിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.