തൃശൂര്‍: ഡ്യൂട്ടിയെച്ചൊല്ലിയുള്ള ഡോക്ടര്‍മാരുടെ തര്‍ക്കം കാരണം പ്രസമെടുക്കുന്നത് നഴ്സുമാര്‍. പദവി ഉയര്‍ത്തിയ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ ഇനിയും അറിയാത്ത കാര്യമാണിത്. 60ല്‍ കൂടുതല്‍ ഡോക്ടര്‍മാരും ഏഴ് ഗൈനക്കോളജിസ്റ്റുമുള്ളപ്പോഴാണ് നഴ്സുമാര്‍ പ്രസവമെടുക്കുന്നത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഗൈനക്കോളജിസ്റ്റ്കള്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം. ഉച്ചക്ക് രണ്ട് മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസറും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറും ഡ്യൂട്ടിയിലുണ്ടാകും. ഉച്ചക്ക് രണ്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ ലേബര്‍റൂമില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഡ്യൂട്ടിയിലുള്ള സമയത്ത് മാത്രമേ തങ്ങള്‍ ലേബര്‍റൂമില്‍ കയറൂ എന്ന് ഗൈനക്കോളജി ഡോക്ടര്‍മാരും പ്രസമെടുക്കേണ്ടത് തങ്ങളുടെ ജോലിയല്ളെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരും പറയുന്നു. ഇതോടെ പ്രസമെടുക്കല്‍ നഴ്സുമാരുടെ ചുമതലയിലേക്ക് മാറി. പ്രസവത്തിന് ശേഷം സ്റ്റിച്ചിടാന്‍ ചിലര്‍ തയാറാവും. ഗര്‍ഭകാലത്ത് ഗൈനക്കോളജി ഡോക്ടര്‍മാരുടെ വീട്ടിലത്തെി ചികിത്സ തേടുന്ന രോഗിക്കാവട്ടെ പ്രസവസമയത്ത് ഡോക്ടര്‍ ഉത്തരവാദിത്തമൊഴിയും. പ്രസവസമയത്ത് ലേബര്‍റൂമില്‍ ഗൈനക്കോളജി ഡോക്ടറുടെ സേവനം അനിവാര്യമാണെന്നിരിക്കെ ഡോക്ടര്‍മാരുടെ പോര് നാളുകളായി തുടരുകയാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നഴ്സുമാര്‍ സൂപ്രണ്ടുമായി സംസാരിച്ചു. തുടര്‍ന്ന് അടിയന്തരമായി ഡോക്ടര്‍മാരുടെ യോഗം വിളിച്ചെങ്കിലും ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്ന് വാക്പോര് നടത്തുകയായിരുന്നു. വിഷയത്തില്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡി.എം.ഒയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ദിനേന ഇരുനൂറോളം പ്രസവങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നടക്കുന്നെന്നാണ് കണക്ക്. അടിയന്തരമായി നടപടി ഉണ്ടായില്ളെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എന്‍.എ നേതാക്കളായ സി.എം. സാബുവും പി.ആര്‍. ശോഭനയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.