ദുബൈ:സ്മാ൪ട്ട് ഫോൺ ഉപയോക്താക്കളിൽ പുതിയ തരംഗമായി മാറിയ ആപ്പിൾ ഐഫോൺ 6 സീരിസ് ഇന്ന് യു.എ.ഇ വിപണിയിൽ ഒൗദ്യോഗിക കാൽവെപ്പ്. ദുബൈയിലെ വിവിധ ഷോപ്പുകളിലും ഓൺലൈൻ വഴിയും ഓ൪ഡ൪ നൽകി ഐ ഫോൺ 6 ലും 6 പ്ളസ്സിലും കണ്ണു വെച്ച് കാത്തിരിക്കുന്നവ൪ ആയിരങ്ങളാണ്. വെള്ളിയാഴ്ച അ൪ധരാത്രി 12 മണിക്ക് തന്നെ ദുബൈയിലെ പ്രമുഖ ഷോപ്പിങ് മാളുകളിലെ കൗണ്ടറുകളിൽ ഫോൺ വിൽപ്പനക്ക് എത്തിയിരുന്നു. ആവശ്യക്കാ൪ ഏറെ ആണെങ്കിലും റീട്ടെയിൽ ഷോപ്പുകാ൪ക്ക് വളരെ കുറഞ്ഞ അളവിലാണ് ഫോൺ ലഭ്യമായിട്ടുള്ളത്. ദുബൈ മാൾ, എമിറേറ്റ്സ് മാൾ,ദേര സിറ്റി സെൻറ൪,ഒയാസിസ് സെൻറ൪,ഡൽമ മാൾ, മി൪ദിഫ് സിറ്റി സെൻറ൪ ,ഷാ൪ജ ബിഗ് ബോക്സ്, എന്നിവിടങ്ങളിലും ജെമ്പോ,ആക്സിയം,ഇ മാക്സ്, തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകളിലും ഐഫോൺ വിൽപനക്കത്തെി. പലയിടത്തും വാങ്ങാനത്തെിയവരുടെ നീണ്ട ക്യൂ ആയിരുന്നു.ദുബൈ മീഡിയ സിറ്റിയിലെ ‘ഡു’ ഓഫീസിൽ രാത്രി 12 മണിക്ക് വിതരണം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്ത്രീകളടക്കമുള്ളവ൪ ‘ക്യൂ’നിന്നു. ഇക്കഴിഞ്ഞ 10ന് കാലിഫോ൪ണിയയിൽ പുറത്തിറക്കിയ ഉടനെ തന്നെ യു.എ.ഇയിൽ ആവശ്യക്കാരുടെ വൻ ഒഴുക്കാണ് കണ്ടതെന്ന് വിതരണക്കാ൪ പറയുന്നു. യു.എ.ഇ.യിൽ 16 ജി.ബി.യുടെ ഐ ഫോൺ 6 ന് 2,599 ദി൪ഹവും 64 ജി.ബിക്ക് 2,999 ദി൪ഹവുമായിരിക്കും വില. 128 ജി.ബിക്ക് 3,399 ദി൪ഹം നൽകേണ്ടിവരും. ഐ ഫോൺ 6 പ്ളസിൽ 16 ജി.ബിക്ക് 2,999, 64 ജി.ബിയുടേതിന് 3,399, 128 ജി.ബിക്ക് 3,799 ദി൪ഹം എന്നിങ്ങനെയാണ് വില. ഐ ഫോൺ 6 മോഡൽ 4.7 ഇഞ്ച് സ്ക്രീനുമായാണ് ഇറങ്ങിയത്. 6 പ്ളസിന്‍്റേത് 5.5 ഇഞ്ച് ആണ്. രണ്ട് മോഡലുകളും സിൽവ൪, ഗോൾഡ്, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.
അതേസമയം ദുബൈയിലെ ചില ഷോപ്പുകളിൽ ഫോൺ നേരത്തെ എത്തിയിട്ടുണ്ട്. എത്രയും നേരത്തെ ആപ്പിൾ ഫോൺ സ്വന്തമാക്കി ഫോട്ടോയെടുത്ത് സോഷ്യൽ സൈറ്റുകളിൽ പ്രദ൪ശിപ്പിക്കാൻ വെമ്പുന്ന നിരവധി പേ൪ ഇത്തരം ഷോപ്പുകളിൽ നിന്ന് വൻ വിലകൊടുത്ത് ഫോൺ സ്വന്തമാക്കി കഴിഞ്ഞു. അറബ് വംശജ൪ തന്നെയാണ് മുന്നിലുള്ളത്. ലോഞ്ചിങ്ങിനു മുമ്പ് തന്നെ സ്റ്റോക്ക് ലഭിച്ചതിനാൽ ഇതിനകം തന്നെ അയ്യായിരത്തിലധികം ഐ ഫോൺ 6 വിറ്റഴിച്ചതായി ദുബൈയിലെ ട്രേഡിങ് ഏജൻസികൾ പറയുന്നു. അമേരിക്കയിലെ ലോഞ്ചിങ് കഴിഞ്ഞ് 24 മണിക്കൂറിനകം തന്നെ ഇത്തരം ഏജൻസികൾ അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് ഐഫോൺ ദുബൈയിൽ എത്തിച്ചിരുന്നെന്ന് ദുബൈയിലെ ലെറ്റ്സ് ടാങ്കോ ട്രേഡിംഗ് ഏജൻസിയിലെ റബിൻ റഹീം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 5000 മുതൽ 7500 ദി൪ഹം വരെയായിരുന്നു വില. ഐ ഫോണുകൾ പരസ്പരം വീഡിയോ കാൾ ചെയ്യാനുള്ള ‘ഫേസ് ടൈം’ സൗകര്യം യു.എ.ഇയിൽ ഇറങ്ങുന്ന ഫോണുകളിൽ ഇല്ല്ള എന്നതാണത്രേ വൻ തുക കൊടുത്ത് മറ്റിടങ്ങളിൽ നിന്ന് ഫോൺ സ്വന്തമാക്കാൻ ആളുകളെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.