വി.എം.സുധീരന്‍ ലേബര്‍ ക്യാമ്പില്‍

ദുബൈ: കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം ആദ്യമായി ദുബൈയിലത്തെിയ വി.എം.സുധീരൻ അൽ ഖൂസിലെ തൊഴിലാളി ക്യാമ്പ് സന്ദ൪ശിച്ചു.  അവധിദിനത്തിൽ ഉച്ചവരെയുള്ള ഉറക്കത്തിന് അവധി കൊടുത്ത് തൊഴിലാളികൾ  രാവിലെ തന്നെ വലിയ ആവേശത്തോടെ സുധീരനെ വരവേറ്റു.
തൊഴിലാളികളോട് സ്നേഹാന്വേഷണം നടത്തിയും താമസ മുറികളിലേക്ക് കടന്നു ചെന്നും സുധീരൻ ഇവ൪ക്കൊപ്പം സമയം ചെലവഴിച്ചു.
അവരുടെ പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.  നാട്ടിലെ രാഷ്ട്രീയ വിശേഷങ്ങളും സംസാരിച്ചു.  നൂറുകണക്കിന് തൊഴിലാളികളുള്ള സ്വകാര്യ ക്യാമ്പിൽ എത്തിയ സുധീരനെ തൊഴിലാളികൾ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
പത്തു വ൪ഷം മുമ്പ് ദുബൈയിൽ എത്തിയപ്പോഴും സുധീരൻ ലേബ൪ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ പ്രതിനിധികളായ സുഭാഷ് ചന്ദ്രബോസ്, മഹാദേവൻ പിള്ള , ഗഫൂ൪ തളിക്കുളം, കെ സുശീലൻ, ഇ.വൈ. സുധീ൪ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.