കാലാവസ്ഥ ചതിച്ചു; ഈത്തപ്പഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ബുറൈദ: ഉയ൪ന്ന അന്തരീക്ഷ ഊഷ്മാവും തൊഴിലാളികളൂടെ അഭാവവും ഇക്കൊല്ലത്തെ ഈത്തപ്പഴ വിപണിയെ ബാധിച്ചതായി ക൪ഷകരും കച്ചവടക്കാരും. ലോകത്തിലെ എറ്റവും വലിയ ഈത്തപ്പഴ വിപണിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ബുറൈദ ഉൾപ്പെടുന്ന ഖസീം പ്രവിശ്യയിലെ ക൪ഷകരെയും കച്ചവടക്കാരെയുമാണ് ഇക്കൊല്ലം കാലാവസ്ഥ ചതിച്ചത്. മുൻവ൪ഷങ്ങളിൽ കൈവരിച്ച മികച്ച നേട്ടത്തിന് മേൽ ഇക്കുറി കാലാവസ്ഥയും പുതിയ തൊഴിൽ സാഹചര്യവും കരിനിഴൽ വീഴ്ത്തിയപ്പോൾ പ്രതിസന്ധിയിലായത് കൃഷിക്കാ൪ മാത്രമല്ല. ഇടനിലക്കാരും കച്ചവടക്കാരും കൂടിയാണ്.
മാസങ്ങളോളം നീണ്ടുനിന്ന കടുത്ത ചൂട് കാരണം ഈത്തപ്പഴം നിറം മങ്ങി കറുത്തുപോയതും ചുളിഞ്ഞ് ഉണങ്ങിയതും മൂലം കോടികളൂടെ നഷ്ടമാണ് ഇക്കൊല്ലം ഈ മേഖലയിൽ ഉണ്ടായതെന്ന ്് പ്രമുഖ ഈത്തപ്പഴ വ്യവസായി അബ്ദുല്ല നഈം അൽ ഹ൪ബി പറഞ്ഞു. ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലത്തെിക്കുന്ന ക൪ഷകരും തോട്ടങ്ങൾ പാട്ടത്തിനെടുത്തവരുമെല്ലാം ഇക്കാരണത്താൽ പ്രതിസന്ധിയിലായത്രെ.
വിളവെടുപ്പിൻെറ സമയത്ത് തോട്ടങ്ങളിൽ ജോലി ചെയ്യുന്നതും സംഭരണകേന്ദ്രങ്ങളിൽ  ഇനങ്ങൾ തരംതിരിച്ച് പെട്ടികളിലാക്കുന്നതും പ്രധാനമായി വിദേശ തൊഴിലാളികളാണ്.
ജൂലൈ, ആഗസ്ത്, സെപ്തംബ൪ മാസങ്ങളിലായി ഈ മേഖലയിൽ താൽകാലിക തൊഴിലാളികളെ മുൻവ൪ഷങ്ങളിൽ യഥേഷ്ടം ലഭിച്ചിരുന്നു. എന്നാൽ സ്വദേശിവത്കരണത്തിൻെറ ഭാഗമായി അധികൃത൪ ‘നിതാഖാത്’ നടപടികൾ ത്വരിതപ്പെടുത്തുകയും പരിശോധന ക൪ശനമാക്കുകയും ചെയ്തതോടെ ഇക്കൊല്ലം ഹ്രസ്വകാലാടിസ്ഥാനത്തിൽ തൊഴിലാളികളെ ലഭിക്കാതെ വന്നതായും വ്യാപാരികൾ പറഞ്ഞു. ഈത്തപ്പഴം പാക്കറ്റുകളിലാക്കി വിപണിയിലത്തെിക്കുന്നതിനും അരച്ച് കുഴമ്പുരൂപത്തിലാക്കിയും സത്തായും കയറ്റുമുതി ചെയ്യുന്നതിന് അനവധി ഫാക്ടറികളും കമ്പനികളൂം ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.
പ്രാദേശിക ഭരണകൂടം മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ഈത്തപ്പഴമേള ലോകത്തിൽ തന്നെ എറ്റവും വലുതാണ്. കഴിഞ്ഞ വ൪ഷം മേളയുടെ രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ആകെ ലക്ഷ്യം വെച്ച നൂറ് കോടി റിയാലിൻെറ വിൽപന കവിഞ്ഞെങ്കിൽ കടുത്ത താപം കാരണം തിരിച്ചടി നേരിട്ട ഇക്കൊല്ലത്തെ കണക്ക് ലഭ്യമായിട്ടില്ല. പതിനായിരക്കണക്കിന് തോട്ടങ്ങളുള്ള ഖസീം മേഖലയിൽ വിളയുന്ന മുന്തിയതും ജനപ്രിയവുമായ ‘സുക്കരി’ പണം കൊയ്യുന്ന ഉൽപന്നമാണ്.
വലുപ്പവും സ്വ൪ണവ൪ണവുമാണ് ഇതിൻെറ മൂല്യം നി൪ണയിക്കുന്ന ഘടകങ്ങൾ. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് 100 റിയാൽവരെയാണ് വില. പാരമ്പര്യത്തിൻെറ മഹിമയിലും  പ്രൗഢിയിലും അഭിരമിക്കുന്ന സ്വദേശിസമൂഹം സുക്കരിയിലെ ഈ ഒന്നാംതരം സ്വന്തമാക്കി സൂക്ഷിക്കുകയും ഇഷ്ടക്കാ൪ക്കും ബന്ധുജനങ്ങൾക്കും സമ്മാനമായി നൽകുകുയും ചെയ്യുന്നു.
‘ഖഹ്വ’ എന്ന അറേബ്യൻ കോഫിയോടൊപ്പം അതിഥികളെ സൽക്കരിക്കാനും സുക്കരിയാണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. നിരവധി രാജ്യങ്ങളിലേക്ക് ഇവ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. പാക്കിസ്താൻകാരും അഫ്ഗാനികളുമടക്കം വൻതുക മുടക്കി തോട്ടങ്ങൾ പാട്ടത്തിനെടുക്കാറുണ്ട്. നിരവധി മലയാളികളും ഈ മേഖലയിൽ ഉപജീവനം തേടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.